NEWS

ജയ്പൂർ ഫിലിം ഫെസ്റ്റിവലിൽ ഗായത്രീ ഷങ്കറിന് മികച്ച നടിക്കുള്ള അവാർഡ്!

News

പതിനഞ്ചാമത്തെ ജയ്പൂർ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ദക്ഷിണേന്ത്യൻ നായികാ താരം ഗായത്രീ ഷങ്കർ മികച്ച നടിക്കുളള അവാർഡിന് അർഹയായി. പ്രശസ്ത ഛായഗ്രാഹകനും സംവിധായകനുമായ ഷാജി എൻ കരുൺ ജൂറി ചെയർമാനായിരുന്നു. സീനു രാമസാമി രചനയും സംവിധാനവും നിർവഹിച്ച ' മാമനിതൻ ' എന്ന സിനിമയിലെ അഭിനയമാണ് ഗായത്രിക്ക് അവാർഡ് നേടി കൊടുത്തത്. ഒട്ടേറേ ഫിലിം ഫെസ്റ്റിവലുകളിൽ പങ്കെടുത്ത് ' മാമനിതൻ ' മികച്ച ചിത്രത്തിനുള്ള ഒട്ടനവധി പുരസ്ക്കാരങ്ങൾ നേടിയിരുന്നു എന്നതും ശ്രദ്ധേയമാണ്. സംഗീത സംവിധായകൻ യുവൻ ശങ്കർ രാജയാണ് ചിത്രത്തിൻ്റെ നിർമ്മാതാവ്. ജന പ്രീതി നേടിയ ' ന്നാ താൻ കേസു കൊട് ' എന്ന സിനിയിലൂടെ മലയാളത്തിലും സാന്നിധ്യമറിയിച്ച താരമാണ് ഗായത്രീ ഷങ്കർ.

 

സി.കെ.അജയ് കുമാർ


LATEST VIDEOS

Exclusive