NEWS

"എൻ്റെ ആഗ്രഹം, തലൈവി എന്ന് ഒക്കെ പറയില്ലേ അതുപോലെ ഒരു നടി ആകണം, സിനിമയും സംവിധാനം ചെയ്യണം"...

News

നയൻതാരയെ പോലൊരു നടി ആകണമെന്ന് ആഗ്രഹം പങ്കുവെച്ച് നടി ഗായത്രി സുരേഷ്. ഉടനെ ഒരു സിനിമ സംവിധാനം ചെയ്യാൻ പദ്ധതിയുണ്ടെന്നും 'കല്യാണരാമ'നൊരു ഫീമെയിൽ വേർഷൻ എടുക്കാൻ ആണ് ആഗ്രഹമെന്നും നടി പറഞ്ഞു. ഒരു അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

"നയൻതാരയെ പോലൊരു നടി ആകണം എന്നാണ് എന്റെ ആഗ്രഹം. തലൈവി എന്ന് ഒക്കെ പറയില്ലേ അതുപോലെ ഒരു നടി ആകണം. അതുപോലെ തന്നെ സിനിമ സംവിധാനം ചെയ്യണമെന്നും ആഗ്രഹമുണ്ട്. എന്റെ കണ്ണിലൂടെ ഒരു സിനിമ പറയണമെന്ന് എനിക്ക് ചെറുപ്പം മുതലേ ആഗ്രഹമുണ്ടായിരുന്നു. അതെന്തായാലും നടക്കും. ഞാൻ സിനിമയെടുക്കുമ്പോൾ എൻറെ ആഗ്രഹം 'കല്യാണരാമൻ' പോലെ ഒരു ഫീമെയിൽ വേർഷൻ എടുക്കണമെന്നാണ്.

പലപ്പോഴും ഫീമെയിൽ ഓറിയന്റഡ് സിനിമയാണെങ്കിൽ അത് പെണ്ണ് സഫർ ചെയ്യുന്നതും മറ്റുമാണ്. എന്നാൽ അതുപോലെ സീരിയസ് റോളുകൾ അല്ലാതെ എനിക്ക് കല്യാണരാമൻ, പാണ്ടിപ്പട അതുപോലെയുള്ള ഫീമെയിൽ വേർഷൻ എടുക്കണം. ഞാൻ പോസിറ്റീവിറ്റി മാത്രമേ സ്പ്രെഡ് ചെയ്യുകയുള്ളു.." ഗായത്രി പറഞ്ഞു.

ഒരു ബാങ്ക് ഉദ്യോഗസ്ഥ കൂടിയാണ് നടി. കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച 'ജമ്‌നാപ്യാരി' എന്ന ചിത്രത്തിലൂടെയാണ് നടി ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 'ഗാന്ധർവ' എന്ന തെലുഗ് ചിത്രമാണ് നടി അവസാനം അഭിനയിച്ചത്.


LATEST VIDEOS

Top News