'മൂത്തോൻ' എന്ന സിനിമക്ക് ശേഷം ഗീതുമോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ടോക്സിക്' എന്നും ഈ ചിത്രത്തിൽ നായകനായി അഭിനയിക്കുന്നത് കന്നഡ സിനിമയിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളായ യഷ് ആണെന്നും നായകിയായി അഭിനയിക്കുന്നത് ബോളിവുഡ് താരം കിയാര അഡ്വാനിയുമാണെന്നുള്ള വാർത്തകൾ മുൻപ് നൽകിയിരുന്നു. ഇപ്പോൾ ഈ ചിത്രം കുറിച്ച് ലഭിച്ചിരിക്കുന്ന മറ്റു ചില പുതിയ വാർത്തകൾ ഈ സിനിമയിൽ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും, മറ്റൊരു ബോളിവുഡ് താരമായ ഹുമ ഗുരേഷിയും അഭിനയിക്കുന്നുണ്ടത്രേ. നേരത്തെ ഈ ചിത്രത്തിലേക്ക് മറ്റൊരു ബോളിവുഡ് താരമായ കരീന കപൂറിനെയും പരിഗണിച്ചിരുന്നുവത്രേ! കരീന കപൂർ ചെയ്യാനിരുന്ന കഥാപാത്രത്തിലേക്കാണത്രെ ഇപ്പോൾ നയൻതാരയെ തിരഞ്ഞെടുത്തിരിക്കുന്നത്. ആക്ഷൻ ഗ്യാങ്സ്റ്റർ ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇന്ത്യയിലും, യു.കെ.യിലുമാണത്രെ നടക്കുന്നത്. അധോലോകത്തലവനായിട്ടാണത്രെ യഷ് എത്തുന്നത്. 2025 ഏപ്രിൽ 10-ന് ഒരു പാൻ ഇന്ത്യൻ ചിത്രമായി 'ടോക്സിക്'തിയേറ്ററുകളിൽ എത്തുമെന്നും റിപ്പോർട്ടുണ്ട്. ഗീതു മോഹൻദാസ് ഇതിനു മുൻപ് സംവിധാനം ചെയ്ത ചിത്രങ്ങളിലിരുന്നു ഈ ചിത്രം വളരെ വ്യത്യസ്തമായ, ഒരു കൊമേർഷ്യൽ ചിത്രമായിരിക്കുമത്രേ!