തമിഴ്, തെലുങ്ക് സിനിമകൾ മൂലം പ്രശസ്തയായ താരമാണ് ടാപ്‌സി പന്നു. ഡൽഹിയിൽ ജനിച്ചു വളർന്ന ടാപ്‌സി, മമ്മുട്ടി നായകനായ 'ഡബിൾസ്' എന്ന മലയാള ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഹിന്ദി ചിത്രങ്ങൾക്ക് പ്രാധാന്യം നൽകി അഭിനയിച്ചു വരുന്ന ടാപ്‌സി, ഈയിടെ ഒരു സമൂഹമാധ്യമം മുഖേന തന്റെ ആരാധകരുമായി സംവദിക്കുകയുണ്ടായി. അപ്പോൾ ഒരു ആരാധകൻ ടാപ്‌സിയുടെ അടുക്കൽ ചോദിച്ച ഒരു ചോദ്യത്തിന് ഞെട്ടിക്കുന്ന തരത്തിലുള്ള ഒരു മറുപടിയാണ് ടാപ്‌സി നൽകിയത്. ടാപ്‌സി നൽകിയ ആ മറുപടി ഇപ്പോൾ വിവാദമായിരിക്കുകയാണ്.
ടാപ്‌സിയുടെ അടുക്കൽ നിങ്ങളുടെ വിവാഹം എപ്പോഴാണെന്നാണ് ആ ആരാധകൻ ചോദിച്ച ചോദ്യം. അതിന് ടാപ്‌സി നൽകിയ മറുപടി ഇങ്ങിനെയായിരുന്നു. ''ഞാൻ ഇതുവരെ ഗർഭിണിയായിട്ടില്ല, അതിനാൽ ഉടൻ വിവാഹം ചെയ്യാൻ പദ്ധതിയില്ല" എന്നായിരുന്നു. ബോളിവുഡിലെ ചില നടിമാർ വിവാഹത്തിന് മുമ്പ് ഗർഭിണികളായിട്ടുണ്ട്. ബോളിവുഡ് താരം ആലിയാഭട് ഗർഭിണിയായ ശേഷമാണ് നടൻ രൺബീർ കപൂറിനെ വിവാഹം കഴിച്ചത്. ഏപ്രിൽ 14നായിരുന്നു അവരുടെ വിവാഹം. എന്നാൽ നവംബർ 6-ന് തന്നെ ഇവർക്ക് ഒരു കുട്ടി ജനിക്കുകയും ചെയ്തു. അതുപോലെ മറ്റൊരു ബോളിവുഡ് താരമായ ഇലിയാനയും വിവാഹം കഴിക്കാതെ ഗർഭിണിയായി. വിവാഹത്തിന് മുമ്പ് ഗർഭിണിയായ ആലിയാ ഭട്ടിനെയും, ഇലിയാനയെയും പോലെയുള്ള നടിമാരെ പരോക്ഷമായി കളിയാക്കികൊണ്ടാണ് ടാപ്‌സി ആ ആരാധകന്റെ ചോദ്യത്തിന് അങ്ങിനെയൊരു മറുപടി നൽകിയത് എന്ന് പറഞ്ഞുകൊണ്ടാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വിവാദങ്ങൾ നടന്നു കൊണ്ടിരിക്കുന്നത്. ഈ വിഷയം ഇപ്പോൾ കോളിവുഡിലും ചർച്ചയായിട്ടുണ്ട്.