NEWS

ദുൽഖർ സൽമാൻ ചിത്രത്തിന്റെ രണ്ടാം ഭാഗം...

News

 

എല്ലാ ഭാഷകളിലും  ഇപ്പോൾ രണ്ടാം ഭാഗ മൂന്നാം ഭാഗ സിനിമകൾ എല്ലാം ഒരുങ്ങുന്ന കാലമാണല്ലോ? അതനുസരിച്ച് ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച് പുറത്തുവന്നു വമ്പൻ വിജയമായ 'ലക്കി ഭാസ്കർ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവും ഒരുങ്ങാനിരിക്കുകയാണ് എന്നുള്ള റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്.

തെലുങ്കിൽ ധനുഷ് നായകനായ 'വാത്തി, ദുൽഖർ സൽമാൻ നായകനായ  'ലക്കി ഭാസ്‌കർ' ഉൾപ്പെടെയുള്ള പല ചിത്രങ്ങൾ സംവിധാനം ചെയ്ത വെങ്കി അറ്റ്ലൂരി ഇപ്പോൾ സൂര്യയെ നായകനാക്കിയാണ് ചിത്രം സംവിധാനം ചെയ്തു വരുന്നത്. ഇനിയും പേരിടാത്ത ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഹൈദരാബാദിൽ പുരോഗമിക്കുകയാണ്.

ഈ സാഹചര്യത്തിലാണ് 'ലക്കി ഭാസ്‌കർ' രണ്ടാം ഭാഗം ഒരുങ്ങുമെന്നുള്ള റിപ്പോർട്ട് അദ്ദേഹം പുറത്തുവിട്ടിരിക്കുന്നത്. എന്നാൽ അതിനുള്ള തിരക്കഥ ഇതുവരെ തയ്യാറായിട്ടില്ല എന്നും, ദുൽഖർ സൽമാനും ഞാനും ഞങ്ങളുടെ അടുത്ത സിനിമകളുടെ തിരക്കിലാണ് എന്നും, ഞങ്ങളുടെ തിരക്കുകൾ ഒഴിഞ്ഞാൽ ഉടനെ തന്നെ 'ലക്കി ഭാസ്കർ' രണ്ടാം ഭാഗത്തിന്റെ ജോലികൾ തുടങ്ങുമെന്നും പറഞ്ഞിട്ടുണ്ട്.

അതേ സമയം സൂര്യയുമായുള്ള ചിത്രം കുറിച്ച് അദ്ദേഹം സംസാരിക്കുമ്പോൾ,  അത് നല്ല ഒരു കുടുംബ ചിത്രമായിരിക്കുമെന്നും പറഞ്ഞിട്ടുണ്ട്. അതിനാൽ ദുൽകർ സൽമാന്റെ 'ലക്കി ഭാസ്കർ' രണ്ടാം ഭാഗം ഒരുങ്ങുമെന്ന് പ്രതീക്ഷിക്കാം!


LATEST VIDEOS

Latest