1000 കോടി എന്ന ബോക്സ് ഓഫീസിലേക്ക് കടക്കാനൊരുങ്ങുകയാണ് മലയാള സിനിമ ലോകം. ചരിത്രത്തിലാദ്യമായാണ് മലയാളം സിനിമ ഇത്തരമൊരു നേട്ടം കൈവരിക്കാൻ പോകുന്നത്. മമ്മൂട്ടി സിനിമ ടർബോയും പൃഥ്വിരാജ് സിനിമ ഗുരുവായൂരമ്പലനടയിൽ കൂടി എത്തുന്നതോടെ 1000 കോടി എന്ന സ്വപ്ന റെക്കോർഡിലേക് കേരളം എത്തും എന്ന കാര്യം ഉറപ്പാണ്. ജനുവരി മുതൽ ഏപ്രിൽ വരെ 985 കോടി രൂപയാണ് ഗ്രോസ് കളക്ഷൻ നേടിയത്. അടുത്തിടെ 100 കോടിയധികം നേടിയ സിനിമകളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പറയാം. മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, ഭ്രമയുഗം,ആവേശം,ആടുജീവിതം തുടങ്ങിയ ചിത്രങ്ങളാണ് മലയാളം സിനിമയെ ഈ ഒരു നേട്ടത്തിലേക്ക് കൊണ്ടെത്തിച്ചത്. ഇതിൽ മഞ്ഞുമ്മൽ ബോയ്സിന്റെ പങ്ക് വളരെ വലുതാണ്.100 കോടിയോളം തമിഴ്‌നാട്ടിൽ നിന്ന് തന്നെ കിട്ടി , അമേരിക്കയിലാദ്യമായി ചിത്രം ദശലക്ഷത്തോളം കരസ്ഥമാക്കി. കർണാടകയിൽ 10 കോടിയോളം രൂപയും നേടിയെടുത്തു. മൊത്തം 250 കോടിരൂപയാണ് കുറഞ്ഞ ദിവസങ്ങൾ കൊണ്ട് മഞ്ഞുമ്മൽ ബോയ്സിന് ലഭിച്ചത്. ചിദംബരം സംവിധാനം ചെയ്ത സിനിമയിൽ സൗബിൻ ഷാഹിർ ,ചന്തു സലിം കുമാർ ,വിഷ്ണു രഘു ,ലാൽ ജൂനിയർ ,അഭിരാം ,ദീപക് പറമ്പോൾ, ഗണപതി ,ബാലു വർഗീസ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളുമായെത്തിയത്. സുഹൃത്ബന്ധത്തിന്റെ വില അത്രമേൽ ഹൃദയസ്പർശിയായി അവതരിപ്പിച്ചതിലാണ് സിനിമയുടെ വിജയം.
അടുത്ത ചിത്രം ആവേശമാണ് 190 കോടി രൂപയാണ് ഫാമിലി എന്റർറ്റൈനെർ ആയ ഈ സിനിമ നേടിയെടുത്തത്. ഫഹദ് ഫാസിൽ നായകനായ സിനിമയിൽ സമീർ താഹിറിന്റെ ഛായാഗ്രഹണവും സുഷിന് ശ്യാമിന്റെ സംഗീതവും കൂടി ചേർന്നപ്പോൾ സിനിമ വേറെ ലെവലായി.
യഥാർത്ഥ കഥയെ അസ്സ്പതമാക്കി ബ്ലെസ്സി തിരക്കഥയും സംവിധാനവും ചെയ്ത ആട് ജീവിതമാണ് മറ്റൊരു വിജയം. 175 കോടി കളക്ഷനാണ് നേടിയിട്ടുള്ളത്. പൃഥ്വിരാജ് നായകനായി എത്തിയ സിനിമയിൽ പ്രവാസി ജീവിതത്തിൽ നജീബ് അനുഭവിച്ച യാതനകളെയാണ് കാണിക്കുന്നത്. കാണികളുടെ ഉള്ളുലക്കുന്നതായിരുന്നു സിനിമയിലെ പല സീനുകളും.
ആദ്യ ദിനം തന്നെ 1.05 കോടി സ്വന്തമാക്കിയ പ്രേമലു ആണ് മറ്റൊരു പടം. നസ്ലിനും മമിതാ ബൈജുവും പ്രധാന വേഷങ്ങളിൽ എത്തിയ സിനിമ കൗമാരകാലത്തെ പ്രണയം ആസ്പതമാക്കിയുള്ളതായിരുന്നു. ഒപ്പം ഭ്രമയുഗവും ,വര്ഷങ്ങള്ക്കു ശേഷം എന്ന സിനിമകളും ഈ കാലത്തിന്റെ വിജയത്തിന് പിന്നിലുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടയിലെ മലയാള സിനിമയുടെ ഏറ്റവും മികച്ച സിനിമക്കാലമായി 2024 നെ ചരിത്രത്തിൽ കുറിച്ചുവെക്കാനാവട്ടെ.