NEWS

ഗോവിന്ദ് പത്മസൂര്യയും സ്വാന്തനം സീരിയൽ താരം ഗോപിക അനിലും വിവാഹിതരാകുന്നു

News

അടുത്ത വർഷമായിരിക്കും വിവാഹം.

നടന്‍ ഗോവിന്ദ് പത്മസൂര്യയും ടെലിവിഷൻ സീരിയൽ താരം ഗോപിക അനിലും വിവാഹിതരാകുന്നു. ഗോവിന്ദ് പത്മസൂര്യയാണ് വിവാഹനിശ്ചയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ട് ഈ സന്തോഷവാർത്ത  ആരാധകരെ അറിയിച്ചത്. അടുത്ത വർഷമായിരിക്കും വിവാഹം.

"ഞങ്ങൾ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തിൽ ശുഭമുഹൂർത്തത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയമാണ്. വീട്ടുകാരുടെ നിർദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങൾ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേർത്തുപിടിച്ചിട്ടുള്ളത്..

നിങ്ങളുടെ ഈ സ്നേഹം തന്നെയാണ്  ഞങ്ങളുടെ ഊർജ്ജവും. ഞങ്ങളുടെ ഒരുമിച്ചുള്ള ഈ കാൽവെപ്പിൽ നിങ്ങളുടെ എല്ലാവിധ പ്രാർത്ഥനയും അനുഗ്രഹവും ഉണ്ടായിരിക്കും എന്ന വിശ്വാസത്തോടെ, സസ്നേഹം ഗോവിന്ദ് പത്മസൂര്യ, ഗോപിക അനിൽ.’’ഗോവിന്ദ് പത്മസൂര്യയും ഗോപികയും സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 

പ്രേക്ഷകർ ജിപി എന്ന് ചുരുക്കി വിളിക്കുന്ന താരം ടെലിവിഷൻ അവതാരണത്തിലൂടെയാണ് മലയാളികളുടെ മനസ്സിൽ ഇടം നേടിയത്. മലയാള സിനിമയിലും കുറച്ച് തെലുങ്ക് സിനിമകളിലും
 താരം അഭിനയിച്ചിട്ടുണ്ട്. എം ജി ശശി സംവിധാനം ചെയ്ത അടയലകൾ എന്ന ചിത്രത്തിലൂടെയാണ് ജിപി അരങ്ങേറ്റം കുറിച്ചത്. 

പ്രശസ്ത സിനിമ-സീരിയല്‍ താരമാണ് ഗോപിക അനില്‍. ഷാജി കൈലാസ് സംവിധാനം ചെയ്ത ശിവം എന്ന ചിത്രത്തിലൂടെയാണ് ഗോപിക വെള്ളിത്തിരയിലെത്തുന്നത്. തുടര്‍ന്ന് വി.എം വിനു സംവിധാനം ചെയ്ത ബാലേട്ടന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായും അഭിനയിച്ചിട്ടുണ്ട്. അമ്മത്തൊട്ടിൽ, ഉണ്ണിയാർച്ച, മംഗല്യം, സ്വാന്തനം എന്നീ സീരിയലുകളിലും താരം അഭിനയിച്ചിട്ടുണ്ട്.


LATEST VIDEOS

Top News