NEWS

ഗോവിന്ദ് വിഷ്ണു മലയാളം സിനിമയിലെ സംവിധാന രംഗത്തെ പുതുമുഖം

News

മലയാള സിനിമയിലേക്ക് ഒരു നവാഗത സംവിധായകൻ കൂടി അരങ്ങേറ്റം കുറിക്കുന്നു. സിനിമ ഒരു മോഹമായി മനസ്സിൽ കൊണ്ടുനടന്ന ഗോവിന്ദ് വിഷ്ണുവെന്ന ചെറുപ്പക്കാരൻ  ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ 'ദാവീദ്' ആണ്. 


സിനിമയുടെ പിന്നാമ്പുറത്ത് പ്രവർത്തിച്ചതിനുശേഷമാണ് ഗോവിന്ദ് വിഷ്ണു ഇപ്പോൾ സ്വതന്ത്ര ബുദ്ധിയോടെ ഒരു സിനിമ സംവിധാനം ചെയ്യുന്നത്. തീവണ്ടി എന്ന സിനിമയിൽ അസിസ്റ്റൻറ് ഡയറക്ടർ ആയി പ്രവർത്തിച്ച ഗോവിന്ദ് അതിനുശേഷം കൽക്കി എന്ന സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായിരുന്നു. 
50 ഓളം അഡൈ്വർടൈസ്‌മെന്റ്ഫിലിം സ്വന്തമായി ചെയ്തിട്ടുണ്ടെന്നുള്ളതാണ് മറ്റൊരു അനുഭവസമ്പത്ത്. കടുവ, ജനഗണമന തുടങ്ങി കുറെ സിനിമകൾക്ക് വേണ്ടി അണിയറയിൽ വി. എഫ്. എക്സ് ജോലി ചെയ്തു പരിചയങ്ങളും കൈമുതലായിട്ടുണ്ട്. കേരള സർക്കാരിന്റെ എം പാനൽ ഡയറക്ടർ കൂടിയായ ഗോവിന്ദിന്റെ  ആദ്യസിനിമയായ 'ദാവീദ്' ഫെബ്രുവരി 14ന് റിലീസ് ആകുകയാണ.് 
ഒരു ബോക്‌സിംഗ് സിനിമ ചെയ്യുക എന്നതായിരുന്നു ഗോവിന്ദിന്റെ പ്രഥമ ചിന്ത. കാരണം ബോക്‌സിംഗ് കോച്ചിന്റെയും മറ്റു വിദഗ്ധരുടെയും ഒക്കെ അനുഭവങ്ങൾ പറയുന്ന ഹരം കൊള്ളിക്കുന്ന കഥകൾ ഒന്നും മലയാളത്തിൽ സിനിമയായി വന്നിട്ടില്ലെന്നതാണ് ഗോവിന്ദിന്റെ  കണ്ടെത്തൽ. അതുകൊണ്ടുതന്നെ സ്‌പോർട്‌സ്മാൻ സ്പിരിറ്റുള്ള ഒരു കഥ സിനിമയാക്കണമെന്നായിരുന്നു ഗോവിന്ദിന്റെ ആഗ്രഹം. ആക്ഷൻ സിനിമ ചെയ്യാൻ പ്രത്യേക താല്പര്യവുണ്ടായിരുന്നു. പിന്നെ ബോക്‌സിംഗ് എക്‌പ്ലോർ ചെയ്ത ഒരു സിനിമ മലയാളത്തിൽ അങ്ങനെ വന്നിട്ടുമില്ല. അങ്ങനെ ചിന്തിച്ചപ്പോൾ തന്നെ കഥ മനസ്സിലേക്ക് പെട്ടെന്നുതന്നെ വന്നു. പിന്നെ സീനുകളും എഴുതി പോകുകയായിരുന്നു.
ആഷിഖ് അബു എന്ന ഒരു ചെറുപ്പക്കാരനാണ് നായകൻ. ബൈബിൾ വായിച്ചിട്ടുള്ളവർക്ക് ദാവീദിന്റെയും ഗോലിയാത്തിന്റെയും കഥ അറിയാം. ഈ ആഷിഖ് അബു എങ്ങനെ ദാവീദ് ആകുന്നു...? എങ്ങനെ ഗോലിയാത്ത് ആകുന്നു...? എന്നുളളതാണ് സിനിമ പറയുന്നത.് 
ആന്റണി പെപ്പയാണ് ആഷിഖ് അബുവായി അഭിനയിക്കുന്നത്. വിജയരാഘവൻ, അജു വർഗീസ്, സൈജു കുറുപ്പ്, മോ ഇസ്മയിൽ, കിച്ചു ടെല്ലസ്, ലിജോമോൾ ജോസ്, ജെസ് കുക്കു.. തുടങ്ങിയവർ അഭിനയിക്കുന്നു.
 ക്യാമറ- സാലു കെ.തോമസ്, തിരക്കഥ സംഭാഷണം - ദീപു രാജീവൻ, ഗോവിന്ദ് വിഷ്ണു, മ്യൂസിക് - ജസ്റ്റിൻ വർഗീസ്, എഡിറ്റിംഗ് - രാകേഷ് ചെറുമഠം, 
ലൈൻ പ്രൊഡ്യൂസർ - ഫെബിസ്റ്റാ ലിൻ, സ്റ്റിൽസ്- ജാൻ ജോസഫ് ജോർജ,് നിർമ്മാണം- സെഞ്ചുറി മാക്‌സ് ജോൺ ആൻഡ് മേരി , പ്രൊഡക്ഷൻ എൽ എൽ പി, പനോരമ  സ്റ്റുഡിയോസ്, അബി അലക്‌സ് എബ്രഹാം, ടോം ജോസഫ്.
ഫെബ്രുവരി 14ന് ചിത്രം തിയറ്ററുകളിലെത്തും.

 


LATEST VIDEOS

Latest