പ്രശസ്ത നടീ-നടൻമാരുടെ മകനോ, മകളോ തങ്ങളുടെ മാതാപിതാക്കളെപ്പോലെ അഭിനയ രംഗത്തിറങ്ങാറുണ്ടെകിലും സംവിധാന രംഗത്തേക്ക് അധികം വരാറില്ല. എന്നാൽ. നടൻ വിജയുടെ മകൻ ജെയ്‌സൺ സഞ്ജയ് ഇതിൽ നിന്ന് വ്യത്യസ്തമായി തന്റെ മുത്തച്ഛൻ എസ്.എ.ചന്ദ്രശേഖറിനെപ്പോലെ സംവിധായകനായി രംഗത്തിറങ്ങാനിരിക്കുകയാണ് എന്നുള്ള വിവരം എല്ലാവർക്കും അറിയാവുന്നതാണ്. ഇതിനായി പഠിക്കാൻ ജേസൺ സഞ്ജയ് വിദേശത്തേക്കും പോയിരുന്നു. ജേസൺ സഞ്ജയ് സംവിധാനം ചെയ്യുന്ന ആദ്യത്തെ ചിത്രം തമിഴ് സിനിമയിലെ ബിഗ് ബാനറായ 'ലൈക്ക പ്രൊഡക്ഷൻസ്' ആണ് നിർമ്മിക്കുന്നത്. ഈ ചിത്രത്തിൽ ധ്രുവ് വിക്രം, അഥിതി ശങ്കർ തുടങ്ങിയവരാണ് അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ട്. എന്നാൽ താരങ്ങളെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തുവന്നിട്ടില്ല. അതേ സമയം അടുത്തുതന്നെ ചിത്രീകരണം തുടങ്ങാനിരിക്കുന്ന ഈ ചിത്രത്തിൻ്റെ പ്രീ-പ്രൊഡക്ഷൻ ജോലികളുടെ തിരക്കിലാണ് ജേസൺ സഞ്ജയ്. മറ്റൊരു വശത്ത് ജേസൺ സഞ്ജയിന്റെ മുത്തച്ഛനും, സംവിധായകനുമായ എസ്.എ.ചന്ദ്രശേഖരും .തന്റെ പ്രായാധിക്യത്തെ അവഗണിച്ച് ‘കൂരൻ’ എന്ന സിനിമ സംവിധാനം ചെയ്തു വരികയാണ്. തൻ്റെ ആദ്യകാല ചിത്രങ്ങളിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച നടൻ വൈ.ജി.മഹേന്ദ്രൻ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രമാണ് 'കൂരൻ'. അങ്ങിനെ തമിഴിൽ ഒരേ സമയം മുത്തച്ഛനും, ചെറുമകനും സിനിമകൾ സംവിധാനം ചെയ്തുവരുന്ന കാര്യം ഇപ്പോൾ കോളിവുഡിൽ സംസാര വിഷയമായിട്ടുണ്ട്. അതേ സമയം ഇത് ഒരത്ഭുതം കൂടിയാണ്.