NEWS

Great Audience for Great Films

News

സത്യന്‍ അന്തിക്കാട് സിനിമയിലൂടെ ശ്രദ്ധേയയായ ദേവിക സംസാരിക്കുന്നു

ദേവികയുടെ പുതിയ സിനിമാവിശേഷങ്ങള്‍?

റോജന്‍ തോമസിന്‍റെ കടമറ്റത്ത് കത്തനാറില്‍ അഭിനയിച്ചു. ജയസൂര്യ, അനുഷ്ക്കഷെട്ടി തുടങ്ങിയവരൊക്കെയാണ് ആ സിനിമയിലുള്ളത്. മറ്റൊരു സിനിമയുടെ ഷൂട്ട് തിരുവനന്തപുരത്ത് കഴിഞ്ഞു.

മലയാളം കൂടാതെ മറ്റ് ഭാഷാചിത്രങ്ങള്‍?

ഡിസ്ക്കഷന്‍ നടക്കുന്നുണ്ട്. ഒന്നും കമിറ്റ് ചെയ്തിട്ടില്ല.

സത്യന്‍ അന്തിക്കാടിന്‍റെ സിനിമ തന്ന ഊര്‍ജ്ജവും ആവേശവും ആത്മസംതൃപ്തിയും ഇപ്പോഴും തുടരുന്നത് എങ്ങനെ?

സത്യന്‍ സാറിന്‍റെ സിനിമയില്‍ ആദ്യം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയി പഠിച്ചിറങ്ങിയതുപോലെയാണ് എനിക്ക് തോന്നുന്നത്. അത്രയും കംഫര്‍ട്ടബിളായിരുന്നു ആ ലൊക്കേഷന്‍. അത്രയും നല്ല ഹോംലി അറ്റ്മോസ്ഫിയറായിരുന്നു അവിടെ.ഒരു മെന്‍ററിനെപ്പോലെ, ഒരു ഗുരുവിനെപ്പോലെയാണ് ഞാന്‍ സാറിനെ കാണുന്നത്.

ഒരു കഥാപാത്രം ഇത്രയും പ്രതീക്ഷിക്കുന്നുവെങ്കില്‍ അത് എങ്ങനെയുള്ളവയാണ്?

അങ്ങനെയുള്ള ഒരു ക്യാരക്ടര്‍ മാത്രമല്ല, എല്ലാ രീതിയിലുമുള്ള വേഷങ്ങളും ചെയ്യണം. അപ്പോഴാണല്ലോ നമുക്ക് എത്രത്തോളം ചെയ്യാന്‍ കഴിയുന്നതെന്നൊക്കെ അറിയാനും മനസ്സിലാക്കാനും കഴിയുന്നത്. ഏത് രീതിയിലുമുള്ള ക്യാരക്ടറും ചെയ്യാനുള്ള താല്‍പ്പര്യങ്ങളുണ്ട്. അതിനുവേണ്ടി പഠിക്കുക..., അതിനുവേണ്ടി വര്‍ക്ക് ചെയ്യുക എന്നുള്ളതാണ് കാര്യം.

മലയാളം സിനിമയുടെ ഇപ്പോഴത്തെ ട്രെന്‍റ് എന്താണ്? ശ്രദ്ധിക്കാറുണ്ടോ?

മലയാളസിനിമയുടെ ട്രെന്‍റ് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. വളരെ ഇന്‍ററസ്റ്റിംഗായിട്ടുള്ള മൂഡൂള്ള സിനിമകളാണ് എപ്പോഴും വന്നുകൊണ്ടിരിക്കുന്നതെന്നാണ് എന്‍റെ അഭിപ്രായം. മലയാള സിനിമയ്ക്ക് ഏറ്റവും നല്ല സപ്പോര്‍ട്ട് നല്‍കുന്നത് ഓഡിയന്‍സാണെന്ന് എനിക്ക് തോന്നുന്നു. അവരാണ് ഏറ്റവും നന്നായി എന്‍കറേജ് ചെയ്യുന്നത്. വലിയ എക്സ്പെരിമെന്‍റലായി സിനിമകളെടുക്കാന്‍ വേണ്ടി ഡയറക്ടേഴ്സിനേയും ആര്‍ട്ടിസ്റ്റുകളെയുമൊക്കെ ഹെല്‍പ്പ് ചെയ്യുന്നത് ഓഡിയന്‍സാണ്. ഏതുതരത്തിലുള്ള ഫിലിമും അക്സപ്റ്റ് ചെയ്യുന്ന ഓഡിയന്‍സാണ് മലയാള സിനിമയ്ക്കുള്ളത്.


LATEST VIDEOS

Interviews