NEWS

ജി.വി പ്രകാശിന്‍റെ ‘ഇടിമുഴക്കം’ പൂനെ ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍സില്‍

News

സംഗീതസംവിധായകനും  നടനുമായ  ജി.വി പ്രകാശ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ‘ഇടിമുഴക്കം’ എന്ന ചിത്രത്തിന്‍റെ ആദ്യ പ്രദര്‍ശനം പൂനെ  ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍സില്‍ നടന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ഫെസ്റ്റിവല്‍സില്‍  ലഭിച്ചത്. സീനു രാമസ്വാമി സംവിധാനം ചെയ്ത  ചിത്രത്തില്‍   ഗായത്രിയാണ് നായിക. ശരണ്യ പൊന്‍വണ്ണന്‍,അരുള്‍ദോസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. 2021 ല്‍ ചിത്രീകരണം ആരംഭിച്ച ചിത്രം 2 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്  റിലീസിന് തയ്യാറെടുക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തില്‍ പറയുന്ന ഒരു ആക്ഷന്‍ ത്രില്ലര്‍ ആണ് ഇടിമുഴക്കം. ജയമോഹന്‍റെ കഥയെ ആസപ്ദമാക്കിയാണ് ചിത്രം  ഒരുക്കിയിരിക്കുന്നത്. എന്‍.ആര്‍ രഘുനന്ദന്‍ ആണ് സംഗീതം. അതേസമയം ജി.വി പ്രകാശ്  സംഗീതം നിര്‍വ്വഹിക്കുന്ന  വമ്പന്‍ ചിത്രങ്ങളുടെ ഒരു നിര തന്നെ ഈ വര്ഷം ഉണ്ട്. വിക്രമും പാ.രഞ്ജിത്തും ഒന്നിക്കുന്ന തങ്കലാന്‍, സൂര്യ 42, എസ്.കെ 21, ചിയാന്‍ വിക്രം 62,സൈറന്‍ തുടങ്ങിയ നിരവധി ചിത്രങ്ങളാണ് ജി.വി പ്രകാശിന്റെതായി  ഈ വര്‍ഷം പുറത്തിറങ്ങുന്നത്.


LATEST VIDEOS

Top News