തെന്നിന്ത്യന്‍ താര സുന്ദരിയാണ് ഹൻസിക മോത‌്‌വാനി. കഴിഞ്ഞ ഡിസംബറിലായിരുന്നു ഹൻസികയും ബിസിനസ് പങ്കാളിയുമായ മുംബൈയിലെ വ്യവസായി സുഹൈൽ കസ്തൂരിയും വിവാഹിതരായത്. താരത്തിൻ്റെ വിവാഹ വീഡിയോ പുറത്ത് ഇരങ്ങുന്നതിൻ്റെ വാർത്തകളാണ് പ്രചരിക്കുന്നത്. പ്രത്യേക പരിപാടിയായാണ് ഹൻസികയുടെ വിവാഹ വീഡിയോ പുറത്തിറങ്ങുന്നത്.
ഹൻസികയുടെ 'ലവ് ഷാദി ഡ്രാമ' എന്ന പേരിലാണ് താരത്തിന്റെ വിവാഹ വീഡിയോ പുറത്തിറങ്ങുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറാണ് ഷോയുടെ ടീസർ പുറത്തുവിട്ടത്. ഡിസംബർ 4ന് ജയ്പൂരിൽ വെച്ചായിരുന്നു വിവാഹം. ജയ്പൂരിലെ മുണ്ടോട്ട ഫോർട്ടിലാണ് ഹൻസികയുടെ വിവാഹ ചടങ്ങുകൾ നടന്നത്. ഹൻസികയുടെ മെഹന്ദി, ഹൽദി ചടങ്ങുകളും ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യും.
അതേസമയം, ഹൻസികയുടെ വിവാഹ വീഡിയോ പുറത്തുവരുമ്പോൾ നയൻതാരയുടെ വിവാഹ വീഡിയോ പുറത്തുവിടുമോ എന്നാണ് ആരാധകർ ചോദിക്കുന്നത്. കഴിഞ്ഞ വർഷം ജൂൺ 9 നായിരുന്നു നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്.
ആഗസ്റ്റിൽ നെറ്റ്ഫ്ലിക്സ് വിവാഹ ടീസർ പുറത്തിറക്കിയിരുന്നു. ഇത്രയും കാലം കഴിഞ്ഞിട്ടും നയൻതാരയുടെ വിവാഹ വീഡിയോ എന്തുകൊണ്ട് നെറ്റ്ഫ്ലിക്സ് പുറത്തുവിടാത്തത് എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്. വീഡിയോ ഇപ്പോഴും എഡിറ്റിംഗിലാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
നയൻതാരയുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ആയാണ് നെറ്റ്ഫ്ലിക്സ് വീഡിയോ നിർമ്മിക്കുന്നത്. ഇതാണ് ഇത്രയും വൈകാൻ കാരണമെന്നാണ് ആരാധകർ കരുതുന്നത്.'നയൻതാര: ബിയോണ്ട് ദി ഫെയറിടേൽ' എന്നാണ് ഡോക്യുമെന്ററിയുടെ ടൈറ്റിൽ. കഴിഞ്ഞ ഓഗസ്റ്റിന് നെറ്റ്ഫ്ലിക്സ് ടീസർ പുറത്തുവിട്ടിരുന്നു. ഗൗതം വാസുദേവ് മേനോനാണ് സംവിധാനം ചെയ്യുന്നത്.