മലയാള സിനിമയുടെ ഹൃദയത്തുടിപ്പാണ് മമ്മൂക്കാ. ദശകങ്ങളോളം നീണ്ടു നില്‍ക്കുന്ന അഭിനയ സപര്യക്കു മുന്‍പില്‍ കാലം തന്നെ പ്രണമിച്ചുപോകുന്ന ധന്യമുഹൂര്‍ത്തങ്ങള്‍ക്ക് എത്രയോ തവണ കേരളം സാക്ഷിയായിരിക്കുന്നു. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സില്‍ സ്ഥിരപ്രതിഷ്ഠിതനായിരിക്കുന്ന ആ ശ്രേഷ്ഠ അഭിനയ വ്യക്തിത്വത്തിന്‍റെ ജന്മദിനമാണിന്ന്. ഭാസ്ക്കര പട്ടേലരായും, അംബേദ്ക്കറായും, ബഷീറായും, ഇന്‍സ്പെക്ടര്‍ ബല്‍റാമായും അദ്ദേഹം പകര്‍ത്താടിയ വേഷങ്ങള്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവുന്നതല്ല. അഭിനയത്തില്‍ പകരം വയ്ക്കാനില്ലാത്ത മമ്മൂക്കായ്ക്ക് നാന നേരുന്നു. മനം നിറയെ ജന്മദിനാശംസകള്‍ ഒപ്പം സകലവിധ ആയുരാരോഗ്യ സൗഖ്യങ്ങളും.