ജനപ്രിയ സിനിമകളുടെ തലത്തോട്ടപ്പൻ സംവിധായകൻ ജോഷിയ്ക്ക് ഇന്ന് 72 വയസ്സ് തികയുന്നു.1952ജൂലൈ19 ന് വർക്കലയിലാണ് അദ്ദേഹം ജനിച്ചത്. വർക്കല ശ്രീനാരായണ സ്കൂളിലും ചേർത്തല എസ്. എൻ. കോളേജ്, കൊല്ലം എസ്. എൻ. കോളേജ് എന്നിവിടങ്ങളിൽ നിന്നും പഠനത്തിനു ശേഷം മദ്രാസിൽ ക്രോസ്സ് ബെൽറ്റ് മണിയുടെ കീഴിൽ സഹസംവിധായകൻ ആയി. എസ്. എൽ. പുരം സദാനന്ദൻ തിരക്കഥ എഴുതി വിൻസെന്റ് നായകൻ ആയ ടൈഗർ സലിം എന്ന ചിത്രം 1978 ൽ ആദ്യമായി സംവിധാനം ചെയ്തു. സിനിമ വിജയം കാണാത്തതോ ടെ വർക്കലയിൽ നിരാശനായി മടങ്ങിയെത്തി തന്ടെ സ്വന്തം തിയേറ്റർ ആയ വാസു തിയേറ്ററിൽ കുട്ടപ്പൻ എന്നറിയപ്പെടുന്ന ജേഷ്ടൻ ശശാങ്കനെ സഹായിയ്ക്കാനായി നിന്നു.കുറെ നാളിന് ശേഷം കൊച്ചിൻ ഖനീഫ വന്നു നിർബന്ധിച്ചു മദ്രാസി ലേയ്ക്ക് കൂട്ടികൊണ്ട് പോയി തന്ടെ റൂമിൽ താമസിപ്പിയ്ക്കുകയും ജയനെ പരിചയപ്പെടുത്തു കയും ജയന്റെ നിർബന്ധപ്രകാരം മൂർഖൻ സംവിധാനം ചെയ്യുകയുമായിരുന്നു. പാപ്പനംകോട് ലക്ഷ്മണൻ ആയിരുന്നു തിരക്കഥ. മൂർഖൻന്ടെ വമ്പൻ വിജയത്തിന് ശേഷം ജോഷിയ്ക്ക് മുന്നിൽ നിർമാതാക്കളുടെ വൻ ക്യു ആയിരുന്നു.1981ൽ രക്തം, ഇതിഹാസം, ആരംഭം ആദർശം,,കൊടുംങ്കാറ്റ് എന്നീ സിനിമകൾ ഹിറ്റ് ആയതോടെ ജോഷി മലയാളസിനിമയിൽ ഒരിടം പിടിച്ചു. തുടർന്ന് ആ രാത്രി, നിറക്കൂട്ട് , ശ്യാമ, ക്ഷമിച്ചു എന്നൊരു വാക്ക്, സന്ദർഭം,ജനുവരി ഓരോർമ,ന്യൂഡെൽഹി നാടുവാഴികൾ, no.20 മദ്രാസ് മെയിൽ, ധ്രുവം, കൗരവർ, മഹായാനം, സൈന്യം, ജനുവരി ഒരു ഓർമ, ലേലം, പത്രം, ലയൺ,, റൺവേ, പാപ്പാൻ,പൊറിഞ്ചു മറിയം ജോസ്, ട്വന്റി ട്വന്റി,എന്നീ ഹിറ്റ് സിനിമകൾ തുടങ്ങി 78 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു. പ്രേംനസീർ,മധു, വിൻസെന്റ് ജയൻ, രതീഷ്, മമ്മൂട്ടി,മുകേഷ്, സുരേഷ് ഗോപി,മോഹൻലാൽ, ദിലീപ്, പൃഥിരാജ്,തുടങ്ങിയ സൂപ്പർ താരങ്ങൾ അദ്ദേഹതിന്ടെ സിനിമ കളിൽ അഭിനയിച്ചു. പാപ്പനംകോട് ലക്ഷ്‌മണൻ,കല്ലൂർ ഡെന്നീസ്,ഡെന്നിസ് ജോസഫ്, തുടങ്ങി,നിരവധി പേർ അദ്ദേഹത്തിന് വേണ്ടി തിരക്കഥ രചിച്ചിട്ടുണ്ട്. പുതിയ തലമുറയോട് പൂർണമായും അലിഞ്ഞു ചേർന്ന് നിൽക്കുന്നതാണ് ഇദ്ദേഹത്തിന്ടെ വിജയരഹസ്യം. 43 വർഷമായി ഹിറ്റുകൾ മലയാളസിനിമയ്ക്ക് നൽകി നിത്യ ഹരിത സംവിധായകനായി മലയാളസിനിമയിൽ ഒന്നാമനായി തുടരുന്ന ഈ നിത്യ ഹരിത സംവിധായകന് ദീർഘായുസ്സിനോടൊപ്പം ജന്മദിനാശംസകളും നേരുന്നു.