NEWS

‘ഈ പറക്കും തളിക’യിൽ ഒടുവിലത്തെ സീൻ ഉൾപ്പെടുത്തിയില്ല.. ഞങ്ങളെ കൊല്ലാൻ ആളെയും കൊണ്ടുവരുന്ന സീനായിരുന്നു; ഹരിശ്രീ അശോകൻ ഓർക്കുന്നു

News

മരണവാർത്തയുടെ ഞെട്ടലിൽ നിന്ന് പുറത്ത് കടക്കാൻ ഇതുവരെ സാധിച്ചില്ല


കഴിഞ്ഞ ദിവസമായിരുന്നു മലയാളികളെ ചിരിപ്പിച്ച ചലച്ചിത്ര താരവും മിമിക്രി ആർട്ടിസ്റ്റുമായ കലാഭവൻ മുഹമ്മദ് ഹനീഫ് വിടവാങ്ങിയത്. നടൻ്റെ വിയോഗം സിനിമാലോകത്തെ ഞെട്ടിച്ചിരുന്നു. നിരവധി നടി നടന്മാരാണ് താരത്തിന് അനുശോചനം അറിയിച്ചു രംഗത്ത് വന്നത്. തീർത്തും അപ്രതീക്ഷിതമായ വിയോഗമെന്ന് പലരും പറയുന്നു. ഇപ്പോഴിതാ നടനും അടുത്ത സുഹൃത്തുമായ ഹരിശ്രീ അശോകൻ കലാഭവൻ ഹനീഫിനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കുന്നത്.


കലാഭവൻ ഹനീഫിന്റെ പ്രശസ്ത കഥാപാത്രമാണ് ‘ഈ പറക്കും തളിക’ എന്ന സിനിമയിലേത്. മനുഷ്യ മനസ്സുകളിൽ ഇന്നും ചിരിയുടെ മാലപ്പടക്കം തീർത്ത ഒരു കഥാപാത്രമായിരുന്നു ആ മണവാളൻ്റെ വേഷം. മരണവാർത്തയുടെ ഞെട്ടലിൽ നിന്ന് പുറത്ത് കടക്കാൻ ഇതുവരെ സാധിച്ചില്ലെന്നും കലാഭവനിൽ തുടങ്ങിയ ബന്ധമാണ് തങ്ങൾ തമ്മിലുള്ളതെന്നും അദ്ദേഹം പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം.


അടുത്തിടെയും ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. ആ സമയത്ത് ഹനീഫിനെ കണ്ടിരുന്നെന്നും അതായിരുന്നു അവസാന കൂടികാഴ്ചയെന്നും ഹരിശ്രീ അശോകൻ പറയുന്നു. ‘ഈ പറക്കും തളിക’ എന്ന സിനിമയുടെ ഒടുവിൽ തന്നെയും ദിലീപിനെയും കൊല്ലാൻ ആളെയും കൊണ്ടുവരുന്ന ഒരു സീൻ ഷൂട്ട് ചെയ്തിരുന്നു. പക്ഷേ എന്തോ കാരണത്താൽ ആ സീൻ സിനിമയിൽ ഉൾപ്പെടുത്തിയില്ല. നല്ല രസമുള്ള സംഭവമായിരുന്നു അതെന്നും അദ്ദേഹം ഓർക്കുന്നു.


അതേസമയം, ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് കൊച്ചി മട്ടാഞ്ചേരിയിലെ ചെമ്പിട്ട പള്ളിയില്‍ വെച്ചായിരുന്നു നടൻ്റെ സംസ്കാരം. മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ശാദി മഹലില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷമായിരുന്നു സംസ്കാരം. ദീര്‍ഘകാലമായി അര്‍ബുദ രോഗത്തിന് ചികിത്സയിലായിരുന്ന കലാഭവൻ ഹനീഫിന്റെ ആരോഗ്യനില ഇന്നലെ വഷളാവുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. 

ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ബുധനാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 

 ചെപ്പുകിലുക്കന ചങ്ങാതി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റ ചിത്രം. പിന്നീട് അദ്ദേഹം നൂറുകണക്കിന് സിനിമകളിൽ അഭിനയിച്ചു. 

 
സന്ദേശം, ഗോഡ്ഫാദര്, തെങ്കാശിപ്പട്ടണം, പാണ്ടിപ്പട, പച്ചക്കുതിര, ഛോട്ടാ മുംബൈ  എന്നീ പ്രശസ്ത ചത്രങ്ങളിൽ അഭിനയിച്ചു.

1989 ഒക്ടോബർ 12 ന് വാഹിദയെ ഹനീഫ് വിവാഹം കഴിച്ചു, ഇരുവർക്കും ഷറൂഖ് ഹനീഫ്, സിത്താര ഹനീഫ് എന്നീ രണ്ട് മക്കളുണ്ട്.


LATEST VIDEOS

Top News