വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് 'ലിയോ'. 'സെവൻ സ്‌ക്രീൻ സ്റ്റുഡിയോസ്' എന്ന ബാനറിൽ ലളിത് കുമാറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
വിജയ്‌ക്കൊപ്പം അർജുൻ, സഞ്ജയ് ദത്ത്, തൃഷ, പ്രിയആനന്ദ്, മൻസൂർ അലിഖാൻ, മിഷ്‌കിൻ, ഗൗതം വാസുദേവ് മേനോൻ, സാൻഡി, മാത്യു തോമസ് തുടങ്ങി നിരവധി പേർ അഭിനയിച്ചിരിക്കുന്ന ഈ ചിത്രം ഈ മാസം 19-ന് തിയേറ്ററുകളിൽ എത്താനിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും, ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.
ഈയിടെ റിലീസായ ചില മുൻനിര നായകന്മാരുടെ ചിത്രങ്ങൾക്ക് പുലർച്ചെയുള്ള പ്രദർശനങ്ങൾക്ക് സർക്കാർ അനുമതി നൽകിയിരുന്നില്ല. ഇതിന് കാരണം പുലർച്ചെയുള്ള പ്രദർശനങ്ങളിൽ ആരാധകരുടെ അതിരുകടന്ന പ്രകടനങ്ങളാൽ നടന്ന ചില സംഭവങ്ങളും, വിവാദങ്ങളുമാണ്. അതിനെ തുടർന്നാണ് പ്രത്യേക പ്രദർശനങ്ങൾക്ക് അനുമതി നൽകാതിരുന്നത്. ഈ സാഹചര്യത്തിലാണ് 'ലിയോ' പ്രത്യേക പ്രദർശനങ്ങൾക്ക് സുരക്ഷാ സംബന്ധപെട്ട ഒരുപാട് കണ്ടിഷൻകളോടുകൂടി തമിഴ്നാട് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അതനുസരിച്ച് ചിത്രം റിലീസ് ചെയ്യുന്ന 19-ന് പുലർച്ചെ 4 മണിക്കും, 7 മണിക്കും, 20-ആം തിയ്യതി മുതൽ 24 വരെ രാവിലെ 7 മണിക്കും പ്രത്യേക ഷോകൾ പ്രദർശിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഈ പ്രഖ്യാപനത്തിനെ വിജയ്‌യുടെ ആരാധകർ ആഘോഷിച്ചു വരികയാണ്. തമിഴ്‌നാട്ടിൽ ആയിരത്തി നൂറോളം തിയേറ്ററുകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിൽ 900-ത്തോളം തിയേറ്ററുകളിൽ 'ലിയോ'യുടെ പ്രദർശനം ഉണ്ടായിരിക്കുമെന്നാണ് പറയപ്പെടുന്നത്.