സിദ്ദിഖ് - ലാല്‍ കുട്ടുകെട്ടിലും സ്വതന്ത്ര സംവിധായക വേഷത്തിലും നിരവധി ഹിറ്റുകള്‍ അദ്ദേഹം സമ്മാനിച്ചു
ഒരു കാലത്ത് മലയാളികളെ ഏറെ ചിരിപ്പിച്ച ഹാസ്യ ചിത്രങ്ങളുടെയും കുടുംബ ചിത്രങ്ങളുടെയും ശില്പികളായിരുന്നു സംവിധായകര്‍ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ട്.
കൊച്ചിന്‍ കലാഭവനില്‍ ആദ്യ 'മിമിക്സ് പരേഡ്' അവതരിപ്പിച്ചവരാണ് ഇരുവരും. പിന്നീട് ഈ കൂട്ടുകെട്ട് മലയാള സിനിമയുടെ തലവരമാറ്റിയ സംവിധായകരുടെ കൂട്ടത്തിലേയ്‌ക്ക് ഉയര്‍ന്നു.
അതുവരെയുള്ള സിനിമ സമവാക്യങ്ങളെ മാറ്റി മറിച്ചുകൊണ്ടാണ് ഇരുവരുടേയും സിനിമകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. 1989-ല്‍ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങ് ആയിരുന്നു ഇവരുടെ ആദ്യ ചിത്രം. ചിത്രം വൻ വിജയമായിരുന്നു. അതുവരെ ഉണ്ടായുരുന്ന സിനിമ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന ചിത്രം.
എല്ലാ സിനിമകളുടേയും പേരുകള്‍ ഇംഗ്ളീഷിലായതും സിദ്ദിഖിനെ വ്യത്യസ്തനാക്കി.
റാംജിറാവ് സ്പീക്കിങ്ങ്, ഇൻ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി, കാബൂളിവാല തുടങ്ങിയ ചിത്രങ്ങളാണ് ഇരുവരും ഒരുമിച്ച് സംവിധാനം ചെയ്ത ചിത്രങ്ങള്‍.
എന്നാല്‍ ഹിറ്റുകള്‍ സമ്മാനിച്ച ഈ കൂട്ടുകെട്ട് പിരിയുകയായിരുന്നു.
അതേ സമയം സിദ്ദിഖ് - ലാൽ കൂട്ടുകെട്ട് പിരിഞ്ഞ ശേഷം സിദ്ദിക്ക് സംവിധാനം ചെയ്ത ആദ്യ ചിത്രം ഹിറ്റ്ലർ. ഹിറ്റ്ലർ നിർമ്മിച്ചത് ലാൽ ആയിരുന്നുവെന്നതും ഇവര്‍ തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം മനസ്സിലാക്കാന്‍.
ഡയറക്ടർ, തിരക്കഥാകൃത്ത്, ആക്ടർ, പ്രൊഡ്യൂസർ എന്നീ നിലകളിൽ പ്രശസ്തൻ, സംവിധായകൻ ഫാസിലിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു..1989 ൽ ലാലിനൊപ്പം റാംജിറാവു സ്പീക്കിംഗ് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സ്വതന്ത്ര സംവിധായകനായി. 1990ല്‍ ഇന്‍ ഹരിഹർ നഗർ, 1991ൽ ഗോഡ് ഫാദർ, 92 ൽ വിയറ്റ്നാം കോളനി, 93 ൽ
കാബൂളിവാല, തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തു.
പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ്.
പിന്നീട് ഭാസ്കർ ദി റാസ്കൽ, ക്രോണിക് ബാച്ച്ലർ, ഫ്രണ്ട്‌സ്, ബോഡി ഗാര്‍ഡ്, ലേഡീസ് ആൻഡ് ജന്റിൽമാൻ, ഫുക്രി തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ഹിറ്റുകള്‍ ഒരുക്കിയ അദ്ദേഹം ചില സിനിമകളില്‍ നടനായും എത്തിയിരുന്നു. 2020 ല്‍ മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത ബിഗ് ബ്രദറാണ് അവസാന ചിത്രം.