NEWS

നടന്‍ ബാലയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു

News

കൊച്ചി: നടന്‍ ബാലയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബാലയെ ഐസിയു വിഭാഗത്തില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ബാലയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടി എത്തിയിരുന്നു. നിലവില്‍ ഐസിയുവില്‍ ചികിത്സയിലാണ് ബാല. സഹോദരനും സംവിധായകനുമായ ശിവ ഇന്ന് ഉച്ചയോടെ കൊച്ചിയിലെത്തും. അമ്മയും ഭാര്യ എലിസബത്തിന്റെ കുടുംബാംഗങ്ങളും ആശുപത്രിയിലുണ്ട്.


LATEST VIDEOS

Top News