NEWS

‘ഹണിറോസ് മുന്നിലൂടെ നടന്നു പോയാൽ എന്തു തോന്നും’? ചുട്ട മറുപടിയുമായി ഹണി റോസ്

News

എന്തിനാണ് ഒരാളുടെ ശരീരഭാഗങ്ങളെ കുറിച്ച് അനാവശ്യമായി കമന്റ് പറയുന്നതും പരാമര്‍ശിക്കുന്നതും. ദൈവത്തിന്‍റെ സൃഷ്ടിയല്ലേ നമ്മളെല്ലാം.

അഭിനയ മികവിലൂടെ മികച്ച നടികളിൽ ഒരാളായി മാറിയ സൂപ്പർ താര റാണിയാണ് ഹണി റോസ്. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും താരം തൻ്റെ മികവ് തെളിയിച്ചു. കൂടാതെ ഉദ്ഘാടന പരിപാടികളുമായി താരം കേരളത്തിൽ ഉടനീളം സജീവമാണ്. ഒരുപാട് സൈബർ അക്രമങ്ങളും ബോഡി ഷെയിമിങ്ങുകളും നടി നേരിട്ടിട്ടുണ്ട്. നടിയെ പിന്തുടരുന്ന ഒരുപാട് സൈബർ സ്‌പെയ്‌സ് അക്രമകാരികൾ എപ്പോഴുമുണ്ട്. നടിയുടെ സൗന്ദര്യ രഹസ്യം പ്ലാസ്റ്റിക് സർജറി ആണെന്നാണ് സൈബർ അക്രമികലുടെ വാദം. പല വിധത്തിൽ ബോഡി ഷെയിമിങ് ചെയ്തെങ്കിലും ഹണി അതൊന്നും മൈൻഡ് ആക്കത്തെ ജീവിതത്തിൽ മുന്നേറുകയാണ് നടി.

ഇപ്പോഴിതാ സോഷ്യൽ മീഡിയയില്‍ ഒരു അവതാരക നടന്മാരോട് ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് നടി. ഒരു അഭിമുഖത്തിലാണ് നടി പ്രതികരിച്ചത്. അഭിമുഖത്തിലെ അവതാരക നടിയോട് ചോദിച്ച ചോദ്യത്തിനാണ് നടി മറ്റൊരു അവതരകയക്ക് മറുപടി നൽകിയിരിക്കുന്നത്.

‘ഹണിറോസ് മുന്നിലൂടെ നടന്നു പോയാൽ എന്തു തോന്നും’ എന്നുള്ള ചോദ്യം സോഷ്യൽ മീഡിയയിൽ ഒരു അവതാരക നടന്മരോട് ചോദിക്കുന്നത് അടുത്തിടെ വൈറലായിരുന്നു. ഈ ചോദ്യത്തിൽ നടി പറഞ്ഞത് ഒരു പെൺകുട്ടി അങ്ങനെ ചോദിച്ചതാണ് തന്നെ അതിശയപ്പെടുത്തിയത് എന്നാണ്.

"ഒരു പെൺകുട്ടി അങ്ങനെ ചോദിച്ചതാണ് എന്നെ അതിശയപ്പെടുത്തിയത് അവരുടെ മുന്നിൽ ഉത്തരം പറയാനിരുന്ന രണ്ടുപേരും എന്റെ സഹപ്രവർത്തകരാണ്...അവർ ആ ചോദ്യത്തിലെ അപകടം മനസ്സിലാക്കി വളരെ മാന്യമായി ഉത്തരം പറഞ്ഞ് ഒഴിയാൻ നോക്കുന്നുണ്ട്....പക്ഷേ, പെൺകുട്ടി അങ്ങനെയല്ല എന്നു വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ ആംഗ്യത്തിലൂടെയും ചിരിയിലൂടെയും ഒക്കെ നടത്തുന്നു...എന്ത് ആഹ്ലാദമാണ് ഇതിലൂടെ ലഭിക്കുന്നത്?

അതേ അവതാരക ഇനി എന്നെങ്കിലും എന്നെ ഇന്റർവ്യു ചെയ്യുകയാണെങ്കില്‍ ആദ്യ ചോദ്യം തന്നെ, ‘ബോഡി ഷെയ്മിങ് അനുഭവിക്കേണ്ടി വന്നിട്ടുണ്ടോ’ എന്നാകും... എന്തിനാണ് ഒരാളുടെ ശരീരഭാഗങ്ങളെ കുറിച്ച് അനാവശ്യമായി കമന്റ് പറയുന്നതും പരാമര്‍ശിക്കുന്നതും. ദൈവത്തിന്‍റെ സൃഷ്ടിയല്ലേ നമ്മളെല്ലാം. അപ്പോള്‍ എന്തിനാണീ പരിഹാസങ്ങള്‍. മറ്റൊരു ചാനലിലെ കോമഡി ഷോയിലും ശരീരത്തെ കളിയാക്കിക്കൊണ്ട് ഒരു സ്കിറ്റ് കണ്ടു. ഒപ്പമുള്ള ഒരു പെണ്‍കുട്ടിയെയാണ് അപഹസിക്കുന്നതെന്നോര്‍ക്കാതെ അവര്‍ അഭിനയിക്കുകയാണ്...അതുകണ്ടു കുറേപ്പേര്‍ അലറി ചിരിക്കുകയാണ്. അതു ഭയങ്കര ഷോക്കിങ് ആ‌യി...

സോഷ്യൽ മീഡിയയിൽ തനിക്കെതിരെയുള്ള ട്രോളുകളെ കുറിച്ചും നടി തുറന്നു സംസാരിച്ചു. ചില ട്രോളുകൾ വേദനിപ്പിക്കാറില്ലേ എന്ന അവതാരകയുടെ ചോദ്യത്തിനാണ് നടി പറഞ്ഞത് അതിൽ 
 എന്താണ് സംശയമെന്നാണ്...അടുത്ത കാലത്ത് സോഷ്യൽമീഡിയ അറ്റാക്ക് ഇത്രയും നേരിട്ട മറ്റാരെങ്കിലും ഉണ്ടാകുമോ എന്ന് തനിക്കറിയില്ല എന്നും നടി പറയുന്നു.
 
"എന്താണ് സംശയം. അടുത്ത കാലത്ത് സോഷ്യൽമീഡിയ അറ്റാക്ക് ഇത്രയും നേരിട്ട മറ്റാരെങ്കിലും ഉണ്ടാകുമോ എന്നറിയില്ല. പല കമന്റുകളും ആദ്യമൊക്കെ കാണുമ്പോൾ വലിയ സങ്കടം തോന്നിയിരുന്നു.... തുടക്കകാലത്തു വീട്ടിലുള്ളവരും ഇതൊക്കെ വായിച്ചു വിഷമിക്കും. പിന്നെ, കുറേക്കാലം കേട്ടു കേട്ടു വലിയ സംഭവമല്ലാതെയായി. ജീവിതത്തിൽ വലിയൊരു തിരിച്ചടിയുണ്ടായാൽ ആദ്യമൊരു ഞെട്ടലുണ്ടാകും. പിന്നീടതു ശീലമായി മാറും. നമ്മളെ ബാധിക്കാതെ ആകും. അതാണിപ്പോഴത്തെ അവസ്ഥ.

ഒന്നും ഇപ്പോള്‍ ആലോചിക്കാറില്ല. വെറുതെ എന്തിനാണു മനസ്സു തളർത്തുന്നത്. അങ്ങനെ ഡിപ്രഷൻ അടിക്കുന്നതിലും നല്ലത് അതിലൊന്നും ശ്രദ്ധകൊടുക്കാതെ വിട്ടുകളയുകയാണ്. എനിക്ക് എന്നിൽ വലിയ വിശ്വാസമാണ്. ആ വിശ്വാസം മതി ഇതൊന്നും കണ്ടില്ലെന്നു നടിക്കാന്‍..."ഹണി റോസ് വ്യക്തമാക്കുന്നു.


LATEST VIDEOS

Top News