നവഗ്രഹങ്ങളെ തൊഴുതുപ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെയാണെന്നാണ് പറയുന്നത്. ക്ഷേത്രദര്‍ശനവേളയില്‍ നവഗ്രഹമണ്ഡപത്തെ തൊഴുത് വലം വയ്ക്കുമ്പോള്‍ ഓരോ ഗ്രഹത്തിന്‍റെയും ദിക്ക് മനസ്സിലാക്കി തൊഴുതുപ്രാര്‍ത്ഥിച്ചാല്‍ കൂടുതല്‍ മികച്ച ഗുണഫലങ്ങള്‍ ലഭിക്കുമെന്നാണ് ആചാര്യമൊഴി. അതിനൊപ്പം ഓരോ ഗ്രഹത്തിനും പറഞ്ഞിട്ടുള്ള സ്തോത്രങ്ങള്‍ ജപിക്കുന്നതും ഗ്രഹപ്പിഴകള്‍ മാറുന്നതിന് നല്ലതാണ്.
ഏതുകാര്യവും ചെയ്യേണ്ട രീതിയില്‍ ചെയ്താലേ ഉദ്ദേശഫലം കിട്ടുകയുള്ളൂ എന്നത് കേവലമായ ഒരു സത്യമാണ്. ക്ഷേത്രദര്‍ശന- ആരാധനാദി കാര്യങ്ങളിലുമുണ്ട് ഇങ്ങനെ ചില രീതികള്‍. ഉദാഹരണത്തിന് പ്രദക്ഷിണത്തിന്‍റെ കാര്യം തന്നെ നോക്കാം. വിവിധ രൂപഭാവങ്ങളിലാണ് കുടിയിരിക്കുന്നതെങ്കിലും എല്ലാം ഒരേ ശക്തി തന്നെയാണെന്നാണല്ലോ വിശ്വാസം. എങ്കില്‍ക്കൂടി ഓരോ ക്ഷേത്രത്തിലും പാലിക്കേണ്ട ചില നിയമങ്ങളുണ്ട്. ഉദാഹരണത്തിന് മഹാവിഷ്ണുവിന് ഒന്ന് അല്ലെങ്കില്‍ ഏഴ് പ്രദക്ഷിണമാണ് വയ്ക്കേണ്ടത് എന്നതുപോലെ.
ഇവിടെ, നവഗ്രഹങ്ങളെ തൊഴുതുപ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെയാണെന്നാണ് പറയുന്നത്. ക്ഷേത്രദര്‍ശനവേളയില്‍ നവഗ്രഹമണ്ഡപത്തെ തൊഴുത് വലം വയ്ക്കുമ്പോള്‍ ഓരോ ഗ്രഹത്തിന്‍റെയും ദിക്ക് മനസ്സിലാക്കി തൊഴുതുപ്രാര്‍ത്ഥിച്ചാല്‍ കൂടുതല്‍ മികച്ച ഗുണഫലങ്ങള്‍ ലഭിക്കുമെന്നാണ് ആചാര്യമൊഴി. അതിനൊപ്പം ഓരോ ഗ്രഹത്തിനും പറഞ്ഞിട്ടുള്ള സ്തോത്രങ്ങള്‍ ജപിക്കുന്നതും ഗ്രഹപ്പിഴകള്‍ മാറുന്നതിന് നല്ലതാണ്. ഗ്രഹദോഷങ്ങള്‍ അകറ്റുന്നതിന് ഏറ്റവും നല്ലതാണ് ഇത്തരത്തില്‍ ദിവസവും നടത്തുന്ന നവഗ്രഹദര്‍ശനവും സ്തോത്രജപവും. വൈദിക സമ്പ്രദായത്തില്‍ സൂര്യന്‍ മധ്യത്തിലും മറ്റ് എട്ട് ഗ്രഹങ്ങള്‍, പരസ്പരം ദൃഷ്ടി വരാത്തതുമായ രീതിയിലാണ് എവിടെയും മണ്ഡപത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്.
ആഗമരീതിയില്‍ സൂര്യന്‍ ഒഴികെയുള്ള ഗ്രഹങ്ങളുടെ പ്രതിഷ്ഠാസ്ഥാനങ്ങളില്‍ താഴെപ്പറയുന്നതില്‍ നിന്ന് മാറ്റമുണ്ട്.
സൂര്യന്‍
നവഗ്രഹ മണ്ഡപത്തില്‍ ഒത്ത നടുക്ക് പ്രതിഷ്ഠിച്ചിരിക്കുന്ന സൂര്യന് മുന്നില്‍ നിന്ന് നേരേ മുകളിലോട്ട് നോക്കി തൊഴുതാണ് സൂര്യഭഗവാനെ പ്രാര്‍ത്ഥിക്കേണ്ടത്. അപ്പോള്‍ സൂര്യദേവന്‍റെ അനുഗ്രഹത്തിന് സൂര്യസ്തോത്രവും ജപിക്കണം.
ജപാകുസുമ സങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോഘ്നം സര്‍വ്വപാപഘ്നം
ഭാസ്ക്കരം പ്രണമാമ്യഹം.
ചന്ദ്രന്‍
നവഗ്രഹസന്നിധിയില്‍ ദര്‍ശനം നടത്തുമ്പോള്‍ സൂര്യന്‍റെ തെക്കുകിഴക്കുഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ചന്ദ്രനെ തെക്കുകിഴക്ക് ദിക്കിലേക്ക് നോക്കിയാണ് പ്രാര്‍ത്ഥിക്കേണ്ടത്. ഈ സമയത്ത് ചന്ദ്രഗ്രഹസ്തോത്രവും ജപിക്കണം.
ദധി ശംഖ തുഷാരാഭം
ക്ഷീരോദാര്‍ണ്ണവ സംഭവം
നമാമി ശശിനം സോമം
ശംഭോര്‍മ്മകുടഭൂഷണം.
ചൊവ്വ
നവഗ്രഹക്ഷേത്രത്തില്‍ സൂര്യന്‍റെ തെക്കുഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ചൊവ്വയെ തൊഴുമ്പോള്‍ തെക്കോട്ട് നോക്കിയാണ് കുജസ്തോത്രം ജപിച്ചുപ്രാര്‍ത്ഥിക്കേണ്ടത്.
ധരണീഗര്‍ഭസംഭൂതം
വിദ്യുത്കാഞ്ചനസന്നിഭം
കുമാരം ശക്തിഹസ്തം ച
മംഗളം പ്രണമാമ്യഹം.
ബുധന്‍
നവഗ്രഹദര്‍ശനം നടത്തുമ്പോള്‍ സൂര്യന്‍റെ വടക്കുകിഴക്ക് പ്രതിഷ്ഠിച്ചിരിക്കുന്ന ബുധനെ വടക്കുകിഴക്ക് ദിക്കിലേക്ക് നോക്കി പ്രാര്‍ത്ഥിക്കണം. ബുധഗ്രഹസ്തോത്രമാണ് അപ്പോള്‍ ജപിക്കേണ്ടത്.
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം
തം ബുധം പ്രണതോസ്മ്യഹം
വ്യാഴം
നവഗ്രഹമണ്ഡപത്തില്‍ സൂര്യന്‍റെ വടക്കുഭാഗത്താണ് വ്യാഴപ്രതിഷ്ഠ. മണ്ഡപത്തിന് മുന്നില്‍ നിന്ന് വടക്കോട്ട് നോക്കി വ്യാഴത്തെ പ്രാര്‍ത്ഥിക്കണം. അപ്പോള്‍ ഗുരുവിന്‍റെ അനുഗ്രഹത്തിന് വ്യാഴസ്തോത്രവും ജപിക്കണം.
'ദേവാനം ച ഋഷീണാം
ച ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം ഗുരും പ്രണതോസ്മ്യഹം
ശുക്രന്‍
നവഗ്രഹമണ്ഡപത്തില്‍ സൂര്യന്‍റെ കിഴക്കുഭാഗത്താണ് ശുക്രപ്രതിഷ്ഠ. അവിടെനിന്ന് ശുക്രനെ തൊഴുമ്പോള്‍ കിഴക്കോട്ട് നോക്കി പ്രാര്‍ത്ഥിക്കണം. അപ്പോള്‍ ശുക്രസ്തോത്രവും ജപിക്കണം.
ഹിമകുന്ദമൃണാളാഭം
ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്ര പ്രവക്താരം
ഭാര്‍ഗ്ഗവം പ്രണമാമ്യഹം.
ശനി
നവഗ്രഹക്ഷേത്രത്തില്‍ സൂര്യന്‍റെ പടിഞ്ഞാറ് ഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്ന ശനിയെ പടിഞ്ഞാറ് ദിക്കിലേക്ക് നോക്കി ശനിസ്തോത്രവും ജപിച്ചാണ് പ്രാര്‍ത്ഥിക്കേണ്ടത്.
നീലാഞ്ജന സമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം.
രാഹു
നവഗ്രഹക്ഷേത്രത്തില്‍ കേതുവിനെ വടക്ക് പടിഞ്ഞാറോട്ട് നോക്കി പ്രാര്‍ത്ഥിക്കണം.
അര്‍ദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമര്‍ദ്ദനം
സിംഹികാഗര്‍ഭസംഭൂതം
തം രാഹും പ്രണമാമ്യഹം.
കേതു
നവഗ്രഹക്ഷേത്രത്തില്‍ കേതുവിനെ വടക്ക് പടിഞ്ഞാറോട്ട് നോക്കി പ്രാര്‍ത്ഥിക്കണം.
പലാശപുഷ്പസങ്കാശം
താരകാകാരമസ്തകം
രൗദ്രം രൗദ്ര ഗുണോപേതം
തം കേതും പ്രണമാമ്യഹം.
പി.ജെ