വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്തു, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ ഒന്നിച്ചഭിനയിച്ച 'ഹൃദയം' എന്ന ചിത്രം യുവാക്കൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിലും പ്രത്യേകിച്ച് ഈ ചിത്രത്തിലെ ഗാനങ്ങൾ ആരാധകരെ കൂടുതൽ ആകർഷിച്ചിരുന്നു. ഇഷാം അബ്ദുൾ വഹാബ് ആണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ഒരുപാട് ചിത്രങ്ങൾക്ക് സംഗീതം നൽകിയ ഇദ്ദേഹം തെലുങ്കിൽ 'ഖുഷി', 'ഹായ് നാന' തുടങ്ങിയ ചില ചിത്രങ്ങൾക്കും സംഗീതം നൽകി ടോളിവുഡിലും അറിയപ്പെടുന്ന ഒരു സംഗീത സംവിധായകനായിട്ടുണ്ട്. ഇപ്പോൾ മലയാളം, തെലുങ്ക് ചിത്രങ്ങളെ തുടർന്ന് ഇഷാം അബ്ദുൾ വഹാബ് അടുത്ത് തമിഴ് സിനിമയിലും അരങ്ങേറ്റം കുറിക്കാനിരിക്കുകയാണ്. നവാഗത സംവിധായകനായ വിഘ്നേഷ് സംവിധാനം ചെയ്യുന്ന ചിത്രം മുഖേനയാണ് ഇഷാം അബ്ദുൾ വഹാബിന്റെ തമിഴ് സിനിമാ അരങ്ങേറ്റം. ഇനിയും പേരിടാത്ത ഈ ചിത്രത്തിൽ അർജുൻ ദാസാണ് കഥാനായകനായി അഭിനയിക്കുന്നത്. ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ശങ്കറിന്റെ മകൾ അദിതി ശങ്കരാണ് കഥാനായകിയായി അഭിനയിക്കുന്നത്. 'ഗുഡ് നൈറ്റ്', 'ലവർ' തുടങ്ങിയ ചിത്രങ്ങൾ നിർമ്മിച്ച മില്യൺ ഡോളർ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്.