NEWS

അജിത്തിന്റെ ഒപ്പം വീണ്ടും ഹുമ ഖുറേഷി

News

തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അജിത് അടുത്ത് അഭിനയിക്കുന്ന ചിത്രം 'വിടാ മുയർച്ചി'യാണ്. മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് തമിഴ് സിനിമയിലെ ഇപ്പോഴത്തെ പ്രശസ്ത നിർമ്മാണ കമ്പനികളിൽ ഒന്നായ ലൈക്ക പ്രൊഡക്ഷൻസാണ്. അടുത്ത് തന്നെ   ഈ സിനിമയുടെ ചിത്രീകരണം തുടങ്ങുവാനരിക്കുകയാണ്.  ആദ്യം തൃഷയാണ് ഈ ചിത്രത്തിൽ  നായകിയായി അഭിനയിക്കുന്നത് എന്നുള്ള വാർത്തകൾ  പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ ചിത്രത്തിൽ തൃഷ അഭിനയിക്കുന്നില്ല എന്നുള്ള വാർത്തകളാണ് പുറത്തുവന്നിരിക്കുന്നത്.  'വലിമൈ' എന്ന ചിത്രത്തിൽ അജിത്തിനൊപ്പം അഭിനയിച്ച ബോളിവുഡ് താരം ഹുമ കുറോഷിയെയാണത്രെ  'വിടാമുയർച്ചി'യിൽ  നായകിയായി അഭിനയിക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകൻ സമീപിച്ചിരിക്കുന്നത്. ഇപ്പോൾ അത് സംബന്ധമായുള്ള ചർച്ചകൾ നടന്നു വരികയാണ് എന്നാണ് റിപ്പോർട്ട്. 
  അടുത്തിടെയായി വിദ്യാബാലൻ, ഹുമ കുറോഷി, മഞ്ജു വാരിയർ തുടങ്ങി 40 വയസ്സിനു മുകളിലുള്ള താരങ്ങളെയാണ് അജിത് തന്റെ ചിത്രങ്ങളിൽ നായകികളായി അഭിനയിക്കാൻ തിരഞ്ഞെടുക്കുന്നത്. പാ.രഞ്ജിത്ത് സംവിധാനം ചെയ്ത 'കാലാ' എന്ന രജനികാന്ത് ചിത്രം മുഖേനയാണ് ഹുമ കുറോഷി തമിഴ് സിനിമയിൽ പ്രവേശിച്ചത്. 'വിടാമുയർച്ചി'യിൽ ഹുമ കുറോഷി അഭിനയിക്കുന്നത് സംബന്ധമായുള്ള ഔദ്യോകിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.


LATEST VIDEOS

Latest