NEWS

അജിത്തിന്റെ 'വിടാമുയർച്ചി'യിൽ നിന്നും ഹുമ ഖുറേഷി പുറത്ത്...

News

ഹുമ ഖുറേഷിക്കു പകരം തമിഴ്, തെലുങ്ക് സിനിമയിലെ മറ്റൊരു പ്രശസ്ത താരമായ റെജീന കസാൻഡ്രയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്

തമിഴിൽ അജിത്, മഞ്ജുവാരിയർ കോമ്പിനേഷനിൽ കഴിഞ്ഞ ജനവരി മാസം റിലീസായ ചിത്രമാണ് 'തുണിവ്'. ഈ ചിത്രം റിലീസായി 9 മാസങ്ങളായ നിലയിലാണ് അജിത്തിന്റെ അടുത്ത ചിത്രമായ  'വിടാമുയർച്ചി'യുടെ ചിത്രീകരണം തുടങ്ങിയിരിക്കുന്നത്. മകിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് തമിഴ് സിനിമയിലെ വമ്പൻ ബാനറായ ലൈക്ക പ്രൊഡക്ഷൻസാണ്. ഈ ചിത്രത്തിൽ അജിത്തിനൊപ്പം ഒരു കഥാനായകിയായി തൃഷയും, മറ്റൊരു കഥാനായകിയായി ബോളിവുഡ് താരം ഹുമ ഖുറേഷിയുമാണ് അഭിനയിക്കുന്നത് എന്നുള്ള വിവരം മുൻപ് നൽകിയിരുന്നു.

ഇപ്പോൾ ഈ  ചിത്രത്തിന്റെ ചിത്രീകരണം വിദേശരാജ്യമായ അസർബൈജാനിൽ നടന്നു വരികയാണ്. അവിടെ അജിത്, തൃഷ സംബന്ധപെട്ട ദൃശ്യങ്ങളും, സംഘട്ടന രംഗങ്ങളുമാണത്രെ ചിത്രീകരിച്ചു വരുന്നത്. ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ നിന്നും ഹുമ ഖുറേഷി നീക്കപ്പെട്ടുള്ളതായ വാർത്ത പുറത്തുവന്നിരിക്കുന്നത്. ഇപ്പോൾ ഹുമ ഖുറേഷിക്കു പകരം തമിഴ്, തെലുങ്ക് സിനിമയിലെ മറ്റൊരു പ്രശസ്ത താരമായ റെജീന കസാൻഡ്രയെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

അജിത്തിനൊപ്പം റെജീന കസാൻഡ്ര അഭിനയിക്കുന്ന ആദ്യത്തെ ചിത്രമാണ് ഇത്. അസർബൈജാനിൽ ഒരു മാസ കാലത്തോളവും, പിന്നീട് ദുബായ്, അബുദാബി എന്നിവിടങ്ങളിലും തുടർന്ന് 50 ദിവസങ്ങളോളം ചിത്രീകരണം  നടക്കാനിരിക്കുന്നതിനാൽ കാൾഷീറ്റ് പ്രശ്‍നം കാരണമാണത്രെ ഈ ചിത്രത്തിൽ നിന്നും ഹുമ ഖുറേഷി വിലകിയത് എന്നാണു റിപ്പോർട്ട്. 'തുണിവ്' എന്ന ചിത്രത്തിന് മുൻപ് അജിത് അഭിനയിച്ചു പുറത്തുവന്ന 'വലിമൈ'യിൽ അജിത്തിനൊപ്പം ഹുമ ഖുറേഷി അഭിനയിച്ചിരുന്നു.

'വിടാമുയർച്ചി'യിൽ ബോളിവുഡ് താരം സഞ്ജയ്ദത്താണ്   വില്ലനായി അഭിനയിക്കുന്നത്. ഇവരോടൊപ്പം ഒരു പ്രധാന കഥാപാത്രത്തിൽ ആരവും അഭിനയിക്കുന്നുണ്ട്. സംഗീത സംവിധാനം നിർവഹിക്കുന്നത് അനിരുദ്ധ് ആണ്.


LATEST VIDEOS

Top News