മാസോ പിക്ച്ചേഴ്സിന്റെ ബാനറിൽ കിച്ചൂലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന
"അയാം സിംഗിൾ
റെഡി ട്ടു മിംഗിൾ " എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ, എറണാകുളം ബോൾഗാട്ടി പാലസിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത സംവിധായകനും നടനുമായ മേജർ രവി പ്രകാശനം ചെയ്തു.
നിർമാണ പങ്കാളികളായ അബു താഹിർ,അയൂബ് ഖാൻ,
ചായാഗ്രാഹകൻ ഫിറോസ് ലെൻസ്മാൻ തുടങ്ങിയ മറ്റു സാങ്കേതിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.
പുതുമുഖം പ്രസാദ് മുഖ്യവേഷത്തിൽ പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ മേജർ രവി,അംബിക മോഹൻ,അനഘ തുടങ്ങിയവരും അഭിനയിക്കുന്നു
മറ്റു താരനിർണ്ണയം പുരോഗമിക്കുന്നു.
സ്റ്റുഡിയോ-വുഡ് പേക്കർ.
ഫെബ്രുവരി 15-ന് എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും.
വിതരണം-മാസോ പിക്ച്ചേഴ്സ്,പി ആർ ഒ-എ എസ് ദിനേശ്.