അഭിനേതാവായ രവീന്ദ്രജയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'കിറ്റ് ക്യാറ്റ്' എന്ന ചിത്രത്തിലാണ് ഗോഡ് വിന്‍ അഭിനയിക്കുന്നത്. പ്ലസ് ടൂ വിദ്യാര്‍ത്ഥിയായ മെല്‍വിന്‍ എന്ന കഥാപാത്രത്തെയാണ് ഗോഡ് വിന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഗോഡ് വിന്‍റെ ബാല്യകാലം ദുബായിലായിരുന്നു. ആ സമയത്ത് അവിടെ വച്ച് ഏതാനും ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചിട്ടുണ്ട്. അതില്‍ ഒരു ഫിലിമില്‍ നായകവേഷം ചെയ്യാനും കഴിഞ്ഞു.
പിന്നീട് പഠിത്തത്തില്‍ ശ്രദ്ധിച്ചിരുന്നതുകൊണ്ടുതന്നെ അഭിനയത്തില്‍ അത്ര താല്‍പ്പര്യം കാണിച്ചിരുന്നില്ല. സിനിമയും അഭിനയവും ഒരു മോഹമായി കൊണ്ടുനടന്നിരുന്നില്ലെങ്കിലും ഇപ്പോള്‍ ബി.ടെക് എഞ്ചിനീയറിംഗ് ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥിയായ ഗോഡ്വിന് അപ്രതീക്ഷിതമായി സിനിമയില്‍ അഭിനയിക്കാന്‍ ഭാഗ്യം കിട്ടി.
മലയാളസിനിമയിലെ ശ്രദ്ധേയരും മുതിര്‍ന്ന അഭിനേതാക്കളുമായ പലര്‍ക്കുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി കരുതുകയാണ് ഗോഡ് വിന്‍. ഉര്‍വശി, ഇന്ദ്രന്‍സ്, രഞ്ജിപണിക്കര്‍, ഷമ്മിതിലകന്‍, ജോണി ആന്‍റണി... തുടങ്ങിയവര്‍ അഭിനയിക്കുന്ന സിനിമ. നടി കല്‍പ്പനയുടെ മകള്‍ ശ്രീസംഖ്യ ആദ്യമായി നായികയാകുന്ന സിനിമ. ശ്രീസംഖ്യയ്ക്കൊപ്പം സീനുകളുണ്ട്.
ഫിസാറ്റില്‍ ബി.ടെക് ഫസ്റ്റ് ഇയര്‍ വിദ്യാര്‍ത്ഥിയായ ഗോഡ് വിന് നല്ല കഥാപാത്രങ്ങളിലൂടെ സിനിമയില്‍ തുടരണമെന്ന ആഗ്രഹമുണ്ട്. പഠിത്തത്തെ ബാധിക്കാത്ത തരത്തിലാകാം അഭിനയമെന്നതാണ് തീരുമാനം.
സംവിധായകനും നടനുമായ മധുപാലിനെ തന്‍റെ പിതാവിന്‍റെ സുഹൃത്തെന്ന നിലയില്‍ മുന്‍പരിചയമുണ്ടായിരുന്നു. മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു പുതിയ സിനിമയിലൂടെ അഭിനയരംഗത്ത് വരാനുള്ള ഒരുക്കങ്ങള്‍ നടന്നിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ ആ പ്രോജക്ട് അല്‍പ്പം നീണ്ടുപോയി.
അപ്പോഴാണ് ജയന്‍ ചേര്‍ത്തല സംവിധാനം ചെയ്യുന്ന ഈ പുതിയ സിനിമയില്‍ അവസരം ലഭിച്ചത്. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നതില്‍ മധുപാല്‍ സാര്‍ ഒരുപാട് പ്രോത്സാഹനം തന്നിരുന്നു. ഈ സെറ്റില്‍ അഭിനയിച്ചപ്പോള്‍ ജയന്‍ സാറിന്‍റെ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും മറക്കാവുന്നതല്ല. - ഗോഡ് വിന്‍ അഭിപ്രായപ്പെട്ടു.
ജി. കൃഷ്ണന്‍
ഫോട്ടോ: സിനു കാക്കൂര്‍
അഭിനേതാവായ രവീന്ദ്രജയന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'കിറ്റ് ക്യാറ്റ്' എന്ന ചിത്രത്തിലാണ് ഗോഡ് വിന്‍ അഭിനയിക്കുന്നത്. പ്ലസ് ടൂ വിദ്യാര്‍ത്ഥിയായ മെല്‍വിന്‍ എന്ന കഥാപാത്രത്തെയാണ് ഗോഡ് വിന്‍ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.