കയ്യിൽ അഞ്ച് പൈസ ഇല്ലതിരുന്നതുകൊണ്ടാണ് 'ബിരിയാണി' സിനിമ ചെയ്യേണ്ടി വന്നതെന്നും തന്റെ രാഷ്ട്രീയത്തിന് യോജിച്ച സിനിമ അല്ലായിരുന്നുവെന്നും വ്യക്തമാക്കി താരം കനി കുസൃതി. ഈ അടുത്തിടെയാണ് കനി കുസൃതി എന്ന മലയാളി താരത്തെ കുറിച്ച് വീണ്ടും നമ്മൾ ചർച്ച ചെയ്ത് തുടങ്ങിയത്. കാൻ ഫിലിം ഫെസ്റ്റിവലിൽ പാലസ്‌തീൻ ജനതയ്‌ക്ക് പിന്തുണ നൽകി തണ്ണിമത്തൻ ആകൃതിയുള്ള ബാഗുമായി എത്തിയതോടെയാണ് വീണ്ടും പ്രശസ്തി നേടിയത്. കേരളമൊന്നാകെ താരത്തെയും സംഘത്തെയും അഭിനന്ദിക്കുകയും ചെയ്തു. ഇതോടനുബന്ധിച്ച് ഒരു ചാനലിന് നൽകിയ ഇന്റർവ്യൂവിനിടെയാണ് ബിരിയാണി എന്ന സിനിമയിൽ അഭിനയിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. സിനിമയുടെ രാഷ്ട്രീയത്തിനും അഭിനയിത്തിനും ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നെങ്കിലും മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് കനി ഇതിലൂടെ സ്വന്തമാക്കി.
കനി പറഞ്ഞത് ഇങ്ങനെ ;
കയ്യിൽ വെറും 3000 രൂപ മാത്രമുള്ളപ്പോഴാണ് സിനിമ വരുന്നത്. എന്റെ രാഷ്ട്രീയത്തിനും ഈസ്തറ്റിക്സിനും യോജിച്ചതല്ല എന്നറിഞ്ഞിട്ടും ആരെയും കിട്ടിയില്ലെങ്കിൽ അഭിനയിക്കാം എന്നു പറഞ്ഞു. നഗ്ന രംഗം ചെയ്യാനുള്ള ബുദ്ധിമുട്ടുകൊണ്ട് ആരെയും കിട്ടാതിരുന്നപ്പോൾ സംവിധായകൻ സജിൻ വീണ്ടും എന്റെ അടുത്തു വന്നു. അങ്ങനെയാണ് അതിൽ അഭിനയിക്കുന്നത്. ഇഷ്ടമില്ലാതെ ചെയ്തതുകൊണ്ട് എന്റെ കൂട്ടുകാരിയെ വിളിച്ച് ഒരുപാട് കരഞ്ഞു. അന്ന് 70,000 രൂപയോ മറ്റോ ആണ് അത്രയും ദിവസം വർക്ക് ചെയ്‌തപ്പോൾ കിട്ടിയത്. അതെനിക്ക് വലിയ പൈസയാണ്.