NEWS

ഹോര്‍മോണ്‍ ഗുളികകള്‍ നിര്‍ത്തി ഞാന്‍ ഇപ്പോള്‍ ഭക്ഷണത്തില്‍ നല്ല വിധം ശ്രദ്ധിക്കുന്നു

News

സിനിമയിലുള്ള പലരും തങ്ങളുടെ നല്ലവശം മാത്രം ആളുകളെ കാണിക്കുകയും ബാക്കി ഒളിച്ചുവയ്ക്കുകയും ചെയ്യുന്നുണ്ടല്ലോ. അവിടെ നിന്നും എന്‍ഡോ മെട്രിയോസിസ് പോലുള്ള ഒരു അവസ്ഥാന്തരം തനിക്ക് വന്നിരിക്കുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാന്‍ കാരണം എന്തായിരുന്നു...?

ഈ അസുഖം തികച്ചും വേദനാജനകമാണ്. ചില ദിവസങ്ങളില്‍ എണീക്കുകയേ വേണ്ടെന്ന് തോന്നും. ലക്ഷങ്ങളില്‍ ഒന്നാണെങ്കിലും എല്ലാര്‍ക്കും ഒരേപോലെ വരുന്ന ലക്ഷണം പീരിയഡ് സമയത്തുള്ള കഠിനവേദനയാണ്. അത് ചെലപ്പോ ഒരു വേദനസംഹാരി കഴിച്ചാല്‍ മാറുമെന്ന് ഇപ്പോഴും വിശ്വസിച്ചിരുന്ന ജനങ്ങള്‍ക്കിടയിലേക്കാണ് എന്‍റെ പോസ്റ്റ് പ്രസക്തമാവുന്നത്. ജനങ്ങള്‍ക്ക് ഒരു അറിവ് കൊടുക്കാന്‍ സാധിച്ചു എന്നതാണ് ഇതില്‍ എന്നെ ഏറ്റവും സന്തോഷിപ്പിച്ച ഘടകം.

ഈ അസുഖം ഉണ്ടായിരുന്ന സമയത്ത് നേരിട്ട പ്രശ്നങ്ങള്‍ എന്തൊക്കെയാണ്? ഇന്ന് അതിനെ എങ്ങനെയാണ് അതിജീവിച്ചത്?

12വേ മാനിന്‍റെ സെറ്റില്‍ ഞാന്‍ ശാരീരികമായി ഒരുപാട് ലോ ആയിരുന്നു. അത്രയും അഭിനേതാക്കള്‍ ഒരുമിച്ച് കൂടുന്ന ഞാന്‍ അവിടെ കുറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. അതിന്‍റെ സംവിധായകന്‍ ജീത്തു ജോസഫ് സാറാണ് എന്നെ അവിടെ നിന്നും നല്ലതിലേക്ക് നയിച്ചത്.

ഹോര്‍മോണ്‍ ഗുളികകള്‍ നിര്‍ത്തി ഞാന്‍ ഇപ്പോള്‍ ഭക്ഷണത്തില്‍ നല്ല വിധം ശ്രദ്ധിക്കുന്നു. ഇപ്പോള്‍ അരിയാഹാരവും പച്ചക്കറികളും മാത്രമേ കഴിക്കാറുള്ളൂ. മധുരപ്രേമിയായ ഞാന്‍ ഇപ്പോള്‍ മധുരം പാടേ ഒഴിവാക്കി. അതൊക്കെ എന്‍റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നു.


LATEST VIDEOS

Top News