മുംബൈ: താന്‍ ചെറുപ്പത്തില്‍ അമ്മയോട് ഒരുപാട് നുണ പറഞ്ഞിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് താരം രണ്‍ബീര്‍ കബീര്‍. തന്റെ 'റോം-കോം ടു ജൂതി മെയ്ന്‍ മക്കാറി'ന്റെ വിജയം ആഘോഷിക്കുന്ന വേളയിലാണ് താരം വെളിപ്പെടുത്തല്‍ നടത്തിയത്. പുകവലിക്കാന്‍ ശ്രമിക്കുന്നതിനിടെ ചെറുപ്പകാലത്ത് അമ്മ നീതു കപൂര്‍ കയ്യോടെ പിടികൂടിയിരുന്നതായും ആ സമയത്ത് അമ്മയോട് താന്‍ ഒരുപാട് നുണ പറഞ്ഞിരുന്നതായും താരം വെളിപ്പെടുത്തി. പിന്നീട് ഇക്കാര്യങ്ങളെല്ലാം അമ്മയോട് തുറന്നുപറഞ്ഞതായും താരം കൂട്ടിച്ചേര്‍ത്തു.
കുട്ടിക്കാലത്ത് അമ്മയെ അനുസരിക്കാന്‍ കൂട്ടാകാതിരുന്ന ഒരു മകനാണ് താന്‍. അമ്മയെ ഇടയ്ക്കിടെ പറ്റിക്കാന്‍ നോക്കിയിട്ടുണ്ട്. പിന്നീട് അമ്മയോട് ക്ഷമ ചോദിച്ചു, രണ്‍ബീര്‍ പറഞ്ഞു.