NEWS

അദ്ദേഹം ഈ സിനിമയിൽ അഭിനയിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ ഈ സിനിമ ഞാൻ ഉപേക്ഷിക്കുമായിരുന്നു... -റാണ ദഗ്ഗുബട്ടി

News

ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം 'ലക്കി ഭാസ്കറി'ന് ശേഷം ദുൽഖർ സൽമാൻ തെലുങ്കിൽ  നായകനായെത്തുന്ന ചിത്രമാണ് 'കാന്ത'. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഈയിടെ പുറത്തിറങ്ങി.   സെൽവമണി സെൽവരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള  വേഫെറർ ഫിലിംസും, തെലുങ്കിലെ പ്രശസ്ത നടനായ റാണ ദഗ്ഗുബട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയയും ചേർന്നാണ് നിർമ്മിക്കുന്നത്.

ബഹുഭാഷാചിത്രമായി വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്ന സെൽവമണി സെൽവരാജ് 'ദ ഹണ്ട് ഫോർ വീരപ്പൻ' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ ആളാണ്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് 'കാന്ത'യുടെ കഥ അവതരിപ്പിക്കുന്നത് എന്നാണ് സൂചന. ദുൽഖർ സൽമാനൊപ്പം റാണ ദഗ്ഗുബട്ടി, സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.

 ഈ സാഹചര്യത്തിലാണ് ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ അഭിനയിക്കുന്നത് സംബന്ധമായി  റാണ ദഗ്ഗുബട്ടി ഒരു റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. അതായത് “ഓരോ കഥാപാത്രവും അതിന് അനുയോജ്യമായ താരങ്ങൾ അവതരിപ്പിക്കുമ്പോഴാണ് അത് പൂർണമാകുന്നത്. ഈ ചിത്രത്തിന്റെ ഒരു നിർമ്മാതാവ് എന്ന നിലയിൽ ഞാൻ ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് വേറൊരു നടനെ സങ്കൽപ്പിക്കാൻ പോലും സാധിച്ചില്ല.

അദ്ദേഹം ഈ സിനിമയിൽ അഭിനയിക്കാൻ സാധിക്കില്ല എന്ന് പറഞ്ഞിരുന്നെങ്കിൽ ഈ സിനിമ  ഞാൻ ഉപേക്ഷിക്കുമായിരുന്നു. അങ്ങിനെയുള്ള ഒരു വ്യത്യസ്തമായ കഥാപാത്രമാണ് ദുൽഖർ സൽമാൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. അദ്ദേഹം അഭിനയിച്ച് ഈയിടെ പുറത്തുവന്നു വമ്പൻ വിജയമായ 'ലക്കി ഭാസ്കർ' എല്ലാ ഭാഷയിലും ആരാധകരുടെ ശ്രദ്ധ നേടിയ, നല്ല കളക്ഷൻ നേടിയ ചിത്രമാണ്. അതുപോലെ 'കാന്ത'യും വൻ വിജയമാകും'' എന്ന പ്രതീക്ഷയോടെയാണ് ഞങ്ങൾ ഈ ചിത്രം ഒരുക്കി വരുന്നത്'' എന്നാണ് റാണ ദഗ്ഗുബട്ടി പറഞ്ഞിരിക്കുന്നത്.


LATEST VIDEOS

Latest