എപ്പോഴാണ് ഐശ്വര്യലക്ഷ്മിയുടെ വിവാഹം?
ഒരിക്കലുമില്ല. വിവാഹം കഴിക്കാനുള്ള ഉദ്ദേശമേയില്ല. വിവാഹകാര്യത്തില്‍ തീരുമാനം എടുക്കുവാനുള്ള ഒരു ചോയ്സ് എനിക്കുണ്ടെങ്കില്‍, ഞാന്‍ തീര്‍ച്ചയായും വിവാഹം കഴിക്കുകയേ ഇല്ല.
അങ്ങനെ ഒരു തീരുമാനമെടുക്കുവാനുള്ള കാരണം?
എന്‍റെ എക്സ്പക്ടേഷന്‍സ് കുറച്ചധികമാണെന്ന് കരുതുന്നു. അതുകൊണ്ടാണ് ഞാന്‍ വിവാഹിതയാവില്ലെന്ന് പറയുന്നത്. വിവാഹത്തില്‍ കമിറ്റ്മെന്‍റിനേക്കാള്‍ ലോയല്‍റ്റി അധികം വേണം. കല്യാണം കഴിച്ചിട്ട് മറ്റൊരിടത്തേയ്ക്ക് പോകുന്നതിനോടൊന്നും എനിക്ക് യോജിക്കാനാവില്ല. ഇന്നത്തെ കാലത്ത് ആണോ, പെണ്ണോ ഒട്ടേറെപ്പേര്‍ അങ്ങനെയുള്ളവരാണ്. അതുകൊണ്ടാണ് ഞാന്‍ വിവാഹമേ വേണ്ട എന്ന് തീരുമാനമെടുത്തത്.