NEWS

ഒരു നല്ല കഥാപാത്രത്തിനുവേണ്ടി സെക്സിയായി അഭിനയിക്കേണ്ടിവന്നാല്‍ തീര്‍ച്ചയായും ഞാന്‍ അഭിനയിക്കും... -ഐശ്വര്യലക്ഷ്മി

News

മണിരത്നത്തിന്‍റെ ഐതിഹാസിക ചിത്രമായ പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തമിഴ് സിനിമയില്‍ സ്ഥിരപ്രതിഷ്ഠ നേടിയ നായികയാണ് ഐശ്വര്യലക്ഷ്മി.  ശേഷം വിഷ്ണുവിശാലിനൊപ്പം അഭിനയിച്ച 'ഗട്ടാഗുസ്തി'യും താരത്തിന് സല്‍പേര് നേടിക്കൊടുത്തിരുന്നു. ഇപ്പോഴിതാ ഇരട്ടി സന്തോഷത്തിലാണ് ഐശ്വര്യലക്ഷ്മി.  മണിരത്നം- കമലഹാസന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നതാണ് ആ സന്തോഷത്തിന് ഹേതു. 

ഈ ടീമിന്‍റെ ലോകമെമ്പാടുമുള്ള ആരാധകര്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്ന തഗ്ലൈഫിലെ നിറസാന്നിധ്യമായിരിക്കും ഐശ്വര്യലക്ഷ്മിയത്രെ. ആനന്ദലബ്ധിക്കിനി എന്തുവേണം. ഒരു തമിഴ് വെബ്സീരീസ് ഉള്‍പ്പെടെ ഏതാനും സിനിമകളില്‍ അഭിനയിച്ചുവരുന്ന താരം വീണ്ടും ഒരു മണിരത്നം സിനിമയുടെ ഭാഗഭാക്കാകാന്‍ കഴിഞ്ഞതിനെക്കുറിച്ചും കമലിനൊപ്പം സ്ക്രീന്‍ പങ്കിടാന്‍ അവസരം ലഭിച്ചതിനെക്കുറിച്ചുമൊക്കെ വാചാലയാകുന്നു.

പൊന്നിയിന്‍ സെല്‍വനിലെ പൂങ്കുഴലി സെക്സിയായിരുന്നു. മറ്റ് സിനിമകളിലും അതുപോലെ സെക്സിയായി അഭിനയിക്കാന്‍ പറഞ്ഞാല്‍ അഭിനയിക്കുമോ?

തീര്‍ച്ചയായും അഭിനയിക്കും. ഞാന്‍ വേറെ, എന്‍റെ കഥാപാത്രം വേറെ. എന്‍റെ കഥാപാത്രം എന്ത് വസ്ത്രം ധരിക്കുന്നുവോ, ആ വസ്ത്രം ഞാന്‍ ഉടുക്കാന്‍ പോകുന്നില്ല. ആ വ്യക്തത എനിക്കുണ്ട്. അതുകൊണ്ട് ഒരു നല്ല കഥാപാത്രത്തിനുവേണ്ടി സെക്സിയായി അഭിനയിക്കേണ്ടിവന്നാല്‍ തീര്‍ച്ചയായും ഞാന്‍ അഭിനയിക്കും.

തമിഴ് ആരാധകരില്‍ നിന്നും കിട്ടുന്ന റെസ്പോണ്‍സ് എങ്ങനെയുണ്ട്..?

നിങ്ങള്‍ നന്നായി ചെയ്തിട്ടുണ്ട് എന്ന് ആരാധകര്‍ എന്നോട് പറയുമ്പോള്‍ ആ വാക്കുകള്‍ എന്നെ അനുഗ്രഹിക്കുന്നതുപോലെയാണ്. ഞാന്‍ അനുഗൃഹീതയാണ്. എന്‍റെ കഥാപാത്രങ്ങള്‍ തമിഴ് ആരാധകര്‍ അവരുടെ ഹൃദയത്തിലേറ്റിയിരിക്കുന്നു. അടുത്തിടെ പൊള്ളാച്ചിയില്‍ ഒരു വെബ് സീരീസിന്‍റെ ഷൂട്ടിംഗിനായി പോയിരുന്നു. അവിടെയുള്ളവര്‍ക്ക് എന്‍റെ പേര് അറിയില്ലായിരുന്നു. എന്നാല്‍ എന്‍റെ കഥാപാത്രങ്ങളുടെ പേര് അവര്‍ക്കറിയാം. 'നിങ്ങളല്ലേ പൂങ്കുഴലി, നിങ്ങളല്ലേ 'ഗട്ടാഗുസ്തി'യില്‍ അഭിനയിച്ചത് എന്ന് പറഞ്ഞ് എന്‍റെയടുത്ത് വന്ന് സംസാരിച്ച് പ്രശംസിക്കുമായിരുന്നു. എന്‍റെ പേര് അറിയില്ലെങ്കില്‍ സാരമില്ല. എന്‍റെ സിനിമകള്‍ അവര്‍ കണ്ടാല്‍ മതി.


LATEST VIDEOS

Interviews