NEWS

വിജയ്‌യുടെ 'GOAT'-ൽ അനുഷ്ക NO പറഞ്ഞ കഥാപാത്രത്തിൽ തൃഷ...

News

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന വിജയ് ചിത്രമായ 'GOAT'-ൽ വിജയ്‌ക്കൊപ്പം മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, 'യോഗി' ബാബു, സ്നേഹ, ലൈല, മോഹൻ, ജയറാം തുടങ്ങി ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഈ ചിത്രത്തിൽ വിജയ് ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നുള്ള വാർത്ത അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. ഇതിൽ വിജയ്‌യുടെ ഒരു കഥാപാത്രത്തിനൊപ്പം അഭിനയിക്കാൻ അനുഷ്‌കയുമായി ചിത്രത്തിന്റെ ടീം സംസാരിച്ചു എന്നും എന്നാൽ അനുഷ്‌ക അത് നിരസിക്കുകയാണ് ചെയ്തതെന്നുമുള്ള ഒരു വാർത്ത ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. 'വേട്ടൈക്കാരൻ' എന്ന ചിത്രത്തിൽ അനുഷ്‌ക വിജയിനൊപ്പം അഭിനയിച്ചിട്ടുണ്ട്. അനുഷ്ക 'NO' പറഞ്ഞതിനെ തുടർന്ന്   ഇപ്പോൾ തൃഷ ആ കഥാപാത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചിട്ടുണ്ടത്രെ! 'GOAT'-ന്റെ അടുത്ത ഷെഡ്യൂൾ ഷൂട്ടിങ്ങിൽ തൃഷ പങ്കു ചേരുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ വാർത്തയെ സ്ഥിരീകരിച്ച്  ഇതുവരെ യാതൊരു ഔദ്യോഗിക റിപ്പോർട്ടും പുറത്തുവന്നിട്ടില്ല. അനുഷ്‍ക ഇപ്പോൾ മലയാളത്തിൽ ഒരുങ്ങി വരുന്ന, ജയസൂര്യ നായകനാകുന്ന ബ്രമ്മാണ്ട ചിത്രമായ 'കടമറ്റത്തു കത്തനാരി'ൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇതിനായി അനുഷ്‌ക്കയ്ക്ക് 5 കോടിയാണത്രെ ശമ്പളമായി നിശ്ചയിച്ചിരിക്കുന്നത്. അനുഷ്ക അഭിനയിക്കുന്ന ആദ്യത്തെ മലയാള ചിത്രം കൂടിയാണ് ഇത്.


LATEST VIDEOS

Top News