പ്രമുഖ ബാല നടിയും, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ, പത്ത് വയസ്സുകാരിയായ സംവിധായിക, അൻസുമരിയ സംവിധായികയാകുന്ന പേരിടാത്ത ചിത്രത്തിൻ്റെ പൂജ കഴിഞ്ഞ ദിവസം എറണാകുളം അഞ്ചു മന ക്ഷേത്രത്തിൽ നടന്നു.പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.തുടർന്ന്, അംബികാ മോഹനനും, അൻസു മരിയയും പങ്കെടുത്ത രംഗങ്ങൾ ചിത്രീകരിച്ചു.വ്യത്യസ്തമായ ഒരു പോലീസ് അന്വേഷണത്തിൻ്റെ കഥ പറയുന്ന ചിത്രമാണിത്.
എ ആൻഡ് എസ് എനി ടൈം സിനിമാസ് പ്രൈവറ്റ് ലിമിറ്റഡ്, അന്നാ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിനും വേണ്ടി അരുൺ ഗോപിനാഥ്, സനൽ, നിബു സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ കഥ, സംവിധാനം അൻസു മരിയ നിർവ്വഹിക്കുന്നു.തിരക്കഥ, ചീഫ് അസോസിയേറ്റ്, ക്രീയേറ്റീവ് ഡയറക്ടർ - പൃഥ്വി പ്രേം ,ഡി.ഒ.പി - വിപിൻ രാജ്, സ്ക്രിപ്റ്റ് അസോസിയേറ്റ് - സന്തിലേഷ് കല്ലിപ്പറമ്പിൽ, അസോസിയേറ്റ് ഡയറക്ടർ - ബാലാജി, ഗോപൻ, പ്രൊഡക്ഷൻ കൺട്രോളർ- തോമസ് മാടപ്പള്ളി,പ്രജിത്ത്, പി.ആർ.ഒ- അയ്മനം സാജൻ, ഡിസ്ട്രിബ്യൂഷൻ- വ്യയോൺ സിനിമാസ്
അൻസു മരിയ, മണിക്കുട്ടൻ, ഇടവേള ബാബു, അംബികാ മോഹൻ, ചാലി പാല, പ്രശാന്ത് കാഞ്ഞിരമറ്റം എന്നിവരോടൊപ്പം,പ്രമുഖ താരങ്ങളും വേഷമിടുന്ന ചിത്രത്തിൻ്റെ ചിത്രീകരണം എറണാകുളത്തും പരിസരങ്ങളിലുമായി ഉടൻ ആരംഭിക്കും.
പി.ആർ.ഒ- അയ്മനം സാജൻ