ഇന്ത്യന്‍ 2 വിന്‍റെ പുത്തന്‍ വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്‍റെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്. അഭിനയിച്ച താരങ്ങള്‍ എല്ലാവരും തന്നെ വളരെയധികം ആവേശത്തോടെയാണ് ചിത്രത്തെക്കുറിച്ച് ഇപ്പോള്‍ പറയുന്നത്. ഇന്ത്യന്‍ 2 നിങ്ങളുടെ സങ്കല്‍പ്പങ്ങള്‍ക്കെല്ലാം അപ്പുറത്ത് നില്‍ക്കുന്ന സിനിമയെന്നാണ് ചിത്രത്തിലെ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച സിദ്ധാര്‍ത് പറയുന്നത്. താന്‍ ഗുരുതുല്യരായി കാണുന്ന കമല്‍ഹാസനൊപ്പവും സംവിധായകന്‍ ശങ്കറിനൊപ്പവും പ്രവര്‍ത്തിക്കാനായതില്‍ സന്തോഷം പങ്ക് വയ്ക്കുകയാണ് താരം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധാര്‍ത് ഇക്കാര്യങ്ങള്‍ പങ്ക് വച്ചത്. കാജള്‍ അഗര്‍വാളും രാകുല്‍ പ്രീത് സിങ്ങുമാണ് ചിത്രത്തിലെ നായികമാര്‍. കാജൽ അഗർവാൾ ചിത്രത്തിന് വേണ്ടി കളരിപ്പയറ്റിൽ പരിശീലനം നടത്തുകയും കുതിര സവാരി പരിശീലിക്കുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യ സമര സേനാനി സേനാപതിയായി കമല്‍ഹാസന്‍റെ പരകായ പ്രവേശം കാണാന്‍ സിനിമാപ്രേമികള്‍ കാത്തിരിക്കുകയാണ്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പ്രിയ ഭവാനി ശങ്കർ, സിദ്ധാർത്ഥ്, രാകുൽ പ്രീത് സിംഗ്, ഡൽഹി ഗണേഷ്, ബോബി സിംഹ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദർ ചിത്രത്തിന് സംഗീതം പകരും.