തമിഴ് സിനിമയിലെ ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ശങ്കർ സംവിധാനം ചെയ്ത് ഈയിടെ റിലീസായ ചിത്രമാണ് 'ഇന്ത്യൻ-2'. കമൽഹാസൻ, സിദ്ധാർത്ഥ്, പ്രിയ ഭവാനി ശങ്കർ, എസ്.ജെ.സൂര്യ തുടങ്ങിയവർ അഭിനയിച്ച ഈ ചിത്രത്തിന് വളരെ മോശമായ റിസൽട്ടാണ് ലഭിച്ചത്. ഇത് തമിഴ് സിനിമാലോകത്തിനെ തന്നെ ഞെട്ടിച്ചു.
'ഇന്ത്യൻ-2' നിർമ്മിക്കുന്നതിനിടെ 'ഇന്ത്യൻ 3' യുടെ ചിത്രീകരണവും പൂർത്തിയാക്കിയിരിക്കുന്നു എന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. അതേ സമയം ‘ഇന്ത്യൻ-2’ റിലീസിന് മുമ്പ് തന്നെ മൂന്നാം ഭാഗം രണ്ടാം ഭാഗത്തേക്കാൾ മികച്ചതായിരിക്കുമെന്ന് കമൽഹാസനും പറഞ്ഞിരുന്നു. എന്നാൽ രണ്ടാം ഭാഗം റിലീസായി ചിത്രത്തിന് നെഗറ്റീവായ റിപ്പോർട്ടുകൾ ലഭിച്ചപ്പോൾ, 'ഇന്ത്യൻ' മൂന്നാം ഭാഗം നേരിട്ട് OTT-യിൽ റിലീസ് ചെയ്യാനാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ തീരുമാനിചിരിക്കുന്നത് എന്നുള്ള വാർത്തകളും പുറത്തുവന്നിരുന്നു. അതുപോലെ തന്നെ 'ഇന്ത്യൻ-3'ക്കായി ചിത്രീകരിച്ച ചില രംഗങ്ങൾ മാറ്റാൻ ഷങ്കർ ആലോചിക്കുന്നുണ്ടെന്നും, ഇതിനായി കമൽഹാസനുമായി ചർച്ചകൾ നടത്തുന്നുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. അതിന് ശേഷം കഴിഞ്ഞ കുറച്ചു മാസങ്ങളായി 'ഇന്ത്യൻ-3' കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവരാത്ത സാഹചര്യത്തിലാണ് ഇപ്പോൾ ശങ്കർ ചിത്രം കുറിച്ച് ഒരു പുതിയ അപ്ഡേറ്റ് നൽകിയിരിക്കുന്നത്. അതിൽ, 'ഇന്ത്യൻ-2' ചിത്രത്തിന്റെ വിമർശനങ്ങൾ എന്നെ ഞെട്ടിച്ചിരുന്നു. എന്നാൽ 'ഇന്ത്യൻ-3' വളരെ വ്യത്യസ്തമായ, എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു ചിത്രമായിരിക്കും. മൂന്നാം ഭാഗം തിയറ്ററുകളിൽ തന്നെയായിരിക്കും റിലീസ് ചെയ്യുക. അതിനുള്ള ഒരുക്കങ്ങൾ ഉടനെ തന്നെ തുടങ്ങാനിരിക്കുകയാണ്'' എന്നാണു ഇന്ത്യൻ മൂന്നാം ഭാഗം കുറിച്ച് ശങ്കർ പറഞ്ഞിരിക്കുന്നത്. അതിനാൽ 'ഇന്ത്യൻ-3' നേരിട്ട് തിയേറ്ററുകളിൽ തന്നെയായിരിക്കും എത്തുക!