NEWS

കുപ്രസിദ്ധ വനം കൊള്ളക്കാരൻ വീരപ്പന്റെ മകൾ സിനിമയിലേക്ക്!

News

തമിഴ്നാടിനെയും, കർണാടകയെയും വിറപ്പിച്ച കുപ്രസിദ്ധ വനം കൊള്ളക്കാരനായിരുന്നു വീരപ്പൻ. ഇദ്ദേഹത്തിന്റെ മകൾ വിജയലക്ഷ്മി സിനിമയിൽ നായികയാകുന്നു. 'കേ.എൻ.ആർ. മൂവിസി'നു വേണ്ടി രാജ നിർമ്മിച്ച്, സംവിധാനം ചെയ്തു, കഥാനായകനായും അഭിനയിക്കുന്ന 'മാവീരൻ പിള്ളൈ' എന്ന ചിത്രത്തിലാണ് വിജയലക്ഷ്‌മി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രണയത്തിന്റെ പേരിൽ സ്ത്രീകൾക്ക് എതിരായി നടക്കുന്ന അതിക്രമവും, ലഹരി ഉപയോഗവും അടക്കമുള്ള വിഷയങ്ങളാണത്രെ ചിത്രത്തിന്റെ കഥാ പശ്ചാത്തലം. ജനങ്ങൾക്ക് പുതിയ അവബോധം നൽകുന്ന സിനിമയുമായിരുക്കുമത്രേ ഇത്.

മരണമടഞ്ഞ വീരപ്പന്റെ ഭാര്യാ മുത്തുലക്ഷ്മി വിശിഷ്ടാതിഥിയായി പങ്കെടുത്ത ചടങ്ങിലാണ് ചിത്രത്തിന്റെ ഗാനങ്ങൾ പുറത്തിറിക്കിയത്. വിജയ ലക്ഷ്മിക്ക് ചെറുപ്പം മുതലേ സിനിമയിൽ അഭിനയിക്കണമെന്നുള്ള ആഗ്രഹം ഉണ്ടായിരുന്നുവത്രെ! മുൻപ് മുത്തുലക്ഷ്മിക്കും, വിജയലക്ഷ്മിക്കും രാഷ്ട്രീയത്തിൽ സജീവമാകാൻ താല്പര്യം ഉണ്ടായിരുന്നു. എന്നാൽ അതിനു വേണ്ടി നടത്തിയ പരിശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. ഇതിനെ തുടർന്നാണ് സിനിമയിലേക്കുള്ള രംഗ പ്രവേശം. അടുത്ത് തന്നെ ഈ ചിത്രം പ്രദർശനത്തിനെത്തും എന്നാണു പറയപ്പെടുന്നത്.


LATEST VIDEOS

Top News