അമേരിക്കയില്‍ നടക്കുന്ന സിനിമ ചിത്രീകരണത്തിനിടയില്‍ വച്ച് ഷാരൂഖ് ഖാന് പരിക്ക്. ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടയില്‍ ഷാരൂഖിന്‍റെ മൂക്കിനാണ് പരിക്ക് പറ്റിയിരിക്കുന്നത്. ഉടനെ തന്നെ ഷാരൂഖിന്‍റെ മൂക്കിന് ഒരു മൈനര്‍ സര്‍ജറി നടത്തിയിരുന്നു. ഏത് സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് പരിക്ക് പറ്റിയതെന്ന് വ്യക്തമല്ല. സര്‍ജറി കഴിഞ്ഞു നാട്ടില്‍ തിരിച്ചെത്തിയ ഷാരൂഖ് ഇപ്പോള്‍ വിശ്രമത്തിലാണ്. പുതിയ ചിത്രമായ ജവാന്‍റെ ട്രെയിലര്‍ ജൂലയ് 12 ന് ടോം ക്രൂസ് നായകനായി എത്തുന്ന മിഷന്‍ ഇമ്പോസിബിള്‍ :ഡെഡ് റെക്കണിംഗ് എന്ന ചിത്രത്തിന്‍റെ കൂടെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. വില്ലന്‍ വേഷത്തില്‍ വിജയ് സേതുപതിയും ജവാനില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ ആറ്റ്ലിയുമൊത്ത് ചിത്രം കണ്ട ഷാരൂഖ് വളരെ സന്തോഷവാനാനെന്നാണ് റിപ്പോര്‍ട്ടുകള്‍. പാട്ടും ഡാന്‍സും ഹൈ വോള്‍ട്ടേജ് ആക്ഷന്‍ രംഗങ്ങളാലും സമ്പന്നമായ ചിത്രമായിരിക്കും ‘ജവാന്‍’. പൂര്‍ണ്ണമായും കൊമേഴ്‌സ്യൽ എന്റർടെയ്‌നർ ആയ ചിത്രത്തില്‍ ഇരട്ടവേഷത്തിൽ ആയിരിക്കും ഷാരൂഖ് എത്തുക. സന്യ മൽഹോത്ര, സുനിൽ ഗ്രോവർ എന്നിവരും ചിത്രത്തിലുണ്ട്.