NEWS

ബറോസിന്റെ ഭാഗമാകാൻ അന്താരാഷ്ട്ര സംഗീതജ്ഞൻ; പുത്തൻ അപ്‌ഡേറ്റുമായി മോഹൻലാൽ

News

മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ 'ബറോസ്' ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് കാഴ്ച്ക്കാര്‍ ഏറെയാണ്.ഇപ്പോഴിതാ, ആവേശകരമായ ഒരു വാർത്തയാണ് മോഹൻലാൽ പുറത്തു വിട്ടിരിക്കുന്നത്. സംഗീതജ്ഞൻ മാർക്ക് കിലൻ ബറോസിന്റെ ഭാഗമാകുമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഈ വിവരം ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിച്ചത്.

മാർക്ക് കിലിയൻ ദക്ഷിണാഫ്രിക്കൻ സ്വദേശിയാണ് .ഒസ്കാർ നേടിയ സോറ്റ്സി, ഐ ഇൻ ദി സ്കൈ, ട്രൈറ്റർ തുടങ്ങിയ ചിത്രങ്ങളിലെ മാർക്ക് കിലിയന്റെ സ്കോറുകൾ ഏറെ പ്രശസ്തമാണ്. സന്തോഷ് ശിവൻ സംവിധാനം ചെയ്ത ‘ബിഫോർ ദ റെയിൻസ്’ എന്ന ചിത്രത്തിൽ ഇതിന് മുമ്പ് മാർക്ക് കിലിയൻ സം​ഗീതം നൽകിയിട്ടുണ്ട്..

3 ഡിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ക്യാമറാമാന്‍ സന്തോഷ് ശിവനാണ്. വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതത്തിന്റെ കഥയാണ് ബറോസ് പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ‘ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രെഷര്‍’ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കിയത്.എന്നാൽ ജിജോ പുന്നോസിന്‍റെ തിരക്കഥയില്‍ ആരംഭിച്ച ചിത്രം ഇടയ്ക്ക് നിന്നുപോകുകയും പിന്നീട് ടി.കെ രാജീവ് കുമാറും മോഹന്‍ലാലും ചേര്‍ന്ന് പുതിയ തിരക്കഥ ഒരുക്കുകയുമായിരുന്നു.നവോദയയുമായി സഹകരിച്ചാണ് ഈ ബിഗ് ബജറ്റ് സിനിമ യാഥാര്‍ത്ഥ്യമാക്കുന്നത്. ആശിര്‍വാദ് സിനിമാസ് ആണ് പ്രധാന നിര്‍മാതാക്കള്‍. മറ്റ് ഭാഷകളിലും ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കുമെന്നാണ് വിവരം.

പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ചിത്രം ഏപ്രിൽ മാസത്തോട് കൂടി തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ്


 

LATEST VIDEOS

Top News