ഇന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച വിയോഗമായിരുന്നു ബോളീവുഡ് നടൻ ഇർഫാൻ ഖാന്റേത്. 2020-ലാണ് അർബുദ ബാധിതനായി നടൻ്റെ മരണം. നടൻ്റെ ജന്മവാർഷികദിനമാണ് കടന്നുപോയത്. ഈയവസരത്തിൽ പിതാവിന്റെ വിയോഗത്തിൽ നടൻ്റെ മകൻ ബബിൽ ഖാൻ നേരിടേണ്ടി വന്ന മാനസിക സംഘർഷത്തെ കുറിച്ച് തുറന്ന് പറയുകയാണ് ബബിൽ. സ്വന്തം മുറിയിൽ 45 ദിവസമാണ് അടച്ചിരുന്നുവെന്നും പിതാവിൻ്റെ മരണം ഉൾകൊള്ളാൻ കഴിഞ്ഞില്ലായിരുന്നു എന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.
"പിതാവിന് ദീർഘകാലം ഷൂട്ടിങ്ങിനായി വീട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നിരുന്നു. അങ്ങനെയൊരു ഷൂട്ടിങ്ങിനാണ് അദ്ദേഹം പോയതെന്നും പഴയപോലെ ജോലിയൊക്കെ തീർത്ത് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും ഞാൻ വിശ്വസിച്ചു. എന്നാൽ ഇത്തവണത്തെ ഷൂട്ടിംഗ് അവസാനിക്കാത്തതാണെന്ന് പതുക്കെ ഞാൻ മനസിലാക്കി, അദ്ദേഹമിനി ഒരിക്കലും തിരിച്ചുവരില്ല. 'ബാബ' ഒപ്പമില്ലാതെ ഇനി ജീവിച്ചു തുടങ്ങണം." ബബിൽ പറഞ്ഞു.
"ആദ്യ ദിനങ്ങളിൽ പിതാവിന്റെ വിയോഗം വിശ്വസിക്കാൻ കഴിഞ്ഞില്ല. പിന്നീട് ഒരാഴ്ച കടന്നുപോയി, ഞാനൊരു ചുഴിയിലേക്ക് അകപ്പെട്ടത് പോലെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ ശൂന്യത കാര്യങ്ങൾ വളരെ മോശമാക്കി. ഒന്നര മാസത്തോളം അടച്ചിട്ട മുറിയിൽ ഞാൻ കഴിഞ്ഞു. ഏകദേശം 45 ദിവസത്തോളം അവിടെ ഇരുന്നു."
'അദ്ദേഹത്തിന്റെ ഷൂട്ടിങ് ഷെഡ്യൂളുകൾ നീണ്ടു പോകുമായിരുന്നു. അതുപോലെ മടങ്ങി വരുമെന്ന് ആദ്യം മനസിനെ ബോധ്യപ്പെടുത്തി. ഇത് അനിശ്ചിതകാല ഷൂട്ടിങ് ഷെഡ്യൂളാണെന്ന് ഞാൻ പതുക്കെ മനസിലാക്കാൻ തുടങ്ങി. അദ്ദേഹം ഇനി തിരികെ വരില്ല. എനിക്ക് എന്റെ ഉറ്റ സുഹൃത്തിനെ നഷ്ടപ്പെട്ടു. 'ബാബ' ഒപ്പമില്ലാതെ ഇനി ജീവിച്ചു തുടങ്ങണം. വാക്കുകളിൽ വ്യക്തമാക്കാൻ കഴിയാത്ത എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണത്' -ബബിൽ കൂട്ടിച്ചേർത്തു
ഖല എന്ന ചിത്രത്തിലൂടെയാണ് ബബിൽ അടുത്തിടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അംഗ്രേസി മ്യൂസിയമാണ് ഇർഫാന്റേതായി ഒടുവിലായി ഇറങ്ങിയ ചിത്രം.