തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ധനുഷ്, സംവിധായകൻ, നിർമ്മാതാവ്, കഥാകൃത്ത് തുടങ്ങി സിനിമയിലെ പല മേഖലകളിലും തന്റെ സാന്നിധ്യം തെളിയിച്ച വ്യക്തിയാണ്. തമിഴിൽ 'പവർ പാണ്ടി', 'രായൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ് സംവിധാനം ചെയ്തു ഈയിടെ റിലീസായ ചിത്രമാണ് 'നിലവുക്ക് എൻമേൽ എന്നടി കോപം'. ആരാധകരുടെ ശ്രദ്ധ നേടിയ ഈ ചിത്രത്തിനെ തുടർന്ന് ധനുഷ് ഇപ്പോൾ സംവിധാനം ചെയ്തു, നായകനായും അഭിനയിച്ചുവരുന്ന ചിത്രമാണ് 'ഇഡ്‌ലി കടൈ'. ഏപ്രിൽ 10-ന് ഈ ചിത്രം റിലീസാകുമെന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം 'കുബേര, ഹിന്ദിയിൽ ഒരുങ്ങുന്ന 'തേരെ ഇഷ്ക് മേം' എന്നീ ചിത്രങ്ങളിലും ധനുഷ് അഭിനയിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് ധനുഷ് അജിത്ത് കുമാറിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാൻ പോകുന്നു എന്നുള്ള വാർത്ത കോളിവുഡിൽ പുറത്തുവന്നു വൈറലായിക്കൊണ്ടിരിക്കുന്നത്.
അജിത്ത്, ധനുഷ് കോമ്പോയിൽ ഒരുങ്ങുന്ന ചിത്രത്തെക്കുറിച്ചുള്ള വാർത്തകൾ രണ്ടു പേരുടെയും ആരാധകർക്കിടയിൽ വലിയ പ്രതീക്ഷകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് അനിരുദ്ധ് സംഗീതം നൽകുമെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ ഈ വിവരങ്ങൾ എത്രത്തോളം സത്യമാണെന്നുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. രണ്ടു പേരും ചേർന്ന് ചിത്രം ഒരുക്കാനുള്ള കാര്യം കുറിച്ച് ചർച്ചകൾ നടന്നു വരുന്നുണ്ട് എന്ന് പറയപ്പെടുന്നുണ്ട്. അങ്ങിനെ രണ്ടും പേരും ചേർന്ന് ഒരു ചിത്രം ഒരുക്കുകയാണെങ്കിൽ അത് തമിഴ് സിനിമയിൽ വൻ പ്രതീക്ഷയോടെ ഒരുങ്ങുന്ന ചിത്രമായിരിക്കും.