NEWS

തലൈവർക്ക് പിന്നാലെ ദളപതി വിജയ്‌ക്കൊപ്പവും മഞ്ജു വാര്യർ

News

തമിഴ് സിനിമയിൽ ഇപ്പോൾ മോസ്റ്റ് വാണ്ടഡ് താരമായി മാറിയിരിക്കുകയാണ് മഞ്ജു വാര്യർ ... വെട്രിമാരൻ, ധനുഷ് കൂട്ടുകെട്ടിൽ പുറത്തുവന്ന 'അസുരൻ' എന്ന ചിത്രം മുഖേന തമിഴിൽ പ്രവേശിച്ച മഞ്ജു വാര്യർ, പിന്നീട് അജിത്തിനൊപ്പം 'തുണിവ്' എന്ന ചിത്രത്തിലും, അടുത്ത് തന്നെ റിലീസാകാനിരിക്കുന്ന രജനികാന്ത് ചിത്രമായ വേട്ടൈയ്യൻ എന്ന ചിത്രത്തിലും അഭിനയിച്ചു. 'വേട്ടൈയ്യൻ' എന്ന സിനിമയെ തുടർന്ന് എച്.വിനോദ് സംവിധാനം ചെയ്യുന്ന വിജയ് നായകനാകുന്ന വിജയിന്റെ 69-മത്തെ ചിത്രത്തിലും മഞ്ജു വാര്യർ അഭിനയിക്കാനിരിക്കുകയാണെന്നുള്ള വാർത്തയാണ് ഇപ്പോൾ കോളിവുഡിൽ പുറത്തുവന്ന് വൈറലായിക്കൊണ്ടിരിക്കുന്നത്. എച്.വിനോദ് സംവിധാനം ചെയ്ത 'തുണിവ്' എന്ന ചിത്രത്തിൽ മഞ്ജുവാര്യർ അഭിനയിക്കുമ്പോൾ തീർച്ചയായും എൻ്റെ അടുത്ത സിനിമയിലും നിങ്ങൾ ഉണ്ടാകുമെന്ന് എച്ച്.വിനോദ് പറഞ്ഞിരുന്നുവെന്നുള്ള റിപ്പോർട്ട് അപ്പോൾ പുറത്തുവന്നിരുന്നു. അന്ന് എച്ച്.വിനോദ് നൽകിയ വാക്ക് പ്രകാരമാണ് വിജയ്-യുടെ 69-ാമത്തെ ചിത്രത്തിലേക്ക് മഞ്ജു വാര്യർ എത്തുന്നതെന്നും പറയപ്പെടുന്നുണ്ട്. 'വിജയ്-69' ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഒക്ടോബറിൽ ആരംഭിക്കും. ഈ സിനിമയിൽ സാമന്തയും, ശ്രീലീലയും വിജയ്‌യ്‌ക്കൊപ്പം എത്തുമെന്നുള്ള റിപ്പോർട്ടുകളും മുൻപ് പുറത്തുവന്നിട്ടുണ്ട്. അതുപോലെ സിമ്രനും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നുള്ള വാർത്തയും പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് മഞ്ജു വാര്യർ സംബന്ധപെട്ട വാർത്തയും പുറത്തുവന്നിരിക്കുന്നത്. എങ്ങനെയായാലും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നാണ് പറയപ്പടുന്നത്. വിജയുടെ ഭാവി രാഷ്ട്രീയം പറയുന്ന ഒരു വിപ്ലവകഥയായിട്ടാണത്രെ ചിത്രം ഒരുങ്ങുന്നത്. വിജയ്-യുടെ ഭാവി രാഷ്ട്രീയം പറയുന്ന ഈ ചിത്രത്തിൽ മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളെ വലിയ രീതിയിൽ ആക്രമിക്കാതെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതെന്നും പറയപ്പെടുന്നുണ്ട്.


LATEST VIDEOS

Top News