NEWS

തങ്കലാൻ' സംവിധായകനും, സൂര്യയും ഒന്നിക്കുന്നു

News

'ചിയാൻ' വിക്രം, പ.രഞ്ജിത്ത് കൂട്ടുകെട്ടിൽ ഒരുങ്ങി ഈയിടെ റിലീസായി തമിഴ്നാട്ടിൽ നല്ല കളക്ഷൻ നേടിയ ചിത്രമാണ് 'തങ്കലാൻ'. തുടർന്ന് വ്യത്യസ്ത ചിത്രങ്ങൾ നൽകി വരുന്ന പ.രഞ്ജിത്ത്, താങ്കലാന്റെ രണ്ടാം ഭാഗം ഒരുക്കാനും പദ്ധതിയിട്ടുണ്ടത്രെ! അതേ സമയം പ.രഞ്ജിത്ത് ഇതിന് മുൻപ് സംവിധാനം ചെയ്തു സൂപ്പർഹിറ്റായ 'സാർപേട്ട പരമ്പര' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനും തയാറെടുപ്പ് നടത്തി വരികയാണ്. ഈ സാഹചര്യത്തിലാണ് അദ്ദേഹം മറ്റൊരു പ്രഖ്യാപനം നടത്തിയിരിക്കുന്നത്. അതായത് അടുത്തുതന്നെ 'തങ്കലാൻ' ചിത്രം നിർമ്മിച്ച 'സ്റ്റുഡിയോ ഗ്രീൻ ജ്ഞാനവേൽ രാജയും, താനും ചേർന്ന് മറ്റൊരു മാസ് നടനെ നായകനാക്കി ഒരു ചിത്രം ഒരുക്കുവാൻ പോകുന്നു എന്നുള്ളത്. ആ മാസ് നടൻ സൂര്യയാണ്. നിർമ്മാതാവായ ജ്ഞാനവേൽ രാജയും, സൂര്യയും കുടുംബ സുഹൃത്തുക്കളാണ്. കുറച്ചു വർഷങ്ങൾക്ക് മുൻപ് ജ്ഞാനവേൽ രാജയുടെ നിർമ്മാണത്തിൽ, പ.രഞ്ജിത്ത് സംവിധാനത്തിൽ സൂര്യ നായകനായി 'ജർമ്മൻ' എന്ന പേരിൽ ഒരു ചിത്രം ഒരുക്കാൻ പോകുന്നതായുള്ള ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. എന്നാൽ പിന്നീട് ഈ പ്രോജക്റ്റ് ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ ആ പ്രോജക്റ്റാണത്രെ അടുത്ത് തന്നെ മൂന്ന് പേരും ചേർന്ന് ഒരുക്കാൻ പോകുന്നത്. എന്നാൽ സൂര്യ കാർത്തിക് സുബുരാജ് സംവിധാനം ചെയ്യുന്ന ചിത്രം, 'ഗംഗുവ', വെട്ടിമാരൻ്റെ 'വാടിവാസൽ' എന്നീ ചിത്രങ്ങൾക്ക് ശേഷമേ ഈ പ്രോജെക്റ്റിലേക്കു വരികയുള്ളൂവത്രെ. അതേ സമയം പ.രഞ്ജിത്ത് 'സാർപേട്ട പരമ്പര'യുടെ രണ്ടാം ഭാഗം, ഔദ്യോഗികമായി പ്രഖ്യാപിക്കാതെ മറ്റൊരു ചിത്രം എന്നിവ സംവിധാനം ചെയ്തതിന് ശേഷമേ സൂര്യയുമായുള്ള ചിത്രത്തിലേക്ക് വരികയുള്ളൂ എന്നും പറയപ്പെടുന്നുണ്ട്. എങ്ങനെയായാലും കുറച്ചു കാലതാമസം ആകുകയാണെങ്കിലും ഇവർ മൂന്ന് പേരും ചേർന്നുള്ള സിനിമ നിശ്ചയമായി വരും എന്നുതന്നെയാണ് പറയപ്പെടുന്നത്.


LATEST VIDEOS

Top News