NEWS

രാജമൗലി, മഹേഷ് ബാബു ചിത്രത്തിന്റെ പേര് 'വാരാണസി'യോ?

News

 

 

രു പാൻ ഇന്ത്യൻ ചിത്രമായി പുറത്തുവന്നു സൂപ്പർഹിറ്റായ 'RRR' എന്ന ചിത്രത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തെലുങ്ക് സിനിമയിലെ മറ്റൊരു മുൻനിര നടനായ  മഹേഷ് ബാബുവാണ് നായകനായി അഭിനയിക്കുന്നത് എന്നുള്ള വിവരം എല്ലാവർക്കും അറിയാവുന്നതാണ്.  അതോടൊപ്പം ഈ ചിത്രത്തിൽ പ്രിയങ്ക ചോപ്ര, പൃഥിവിരാജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നുണ്ട്. 

ചിത്രത്തിന്റെ ചിത്രീകരണം ഇന്ത്യയിൽ ആരംഭിച്ച് പിന്നീട് കെനിയയിലും  നടക്കുകയുണ്ടായി.  ചിത്രത്തിന്റെ പേരിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം നവംബറിൽ ഉണ്ടാകുമെന്ന് പറയപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ചിത്രത്തിന്റെ പേരിനെക്കുറിച്ച് ടോളിവുഡിലും, കോളിവുഡിലും ഒരു കിംവദന്തി പ്രചരിച്ച്‌ വരുന്നുണ്ട്. അതായത് ബ്രമ്മാണ്ഡമായി ഒരുങ്ങിവരുന്ന ഈ  ചിത്രത്തിന് 'വാരണാസി' എന്ന പേരാണത്രെ തിരഞ്ഞെടുത്തിരിക്കുന്നത്. ഇന്ത്യയിലെ ഒരു പ്രധാന ആത്മീയ നഗരമാണ് വാരണാസി.

 ഈ നഗരത്തെ കാശി എന്നും വിളിക്കുന്നു. ലോകപ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രം അവിടെയാണ് സ്ഥിതി ചെയ്യുന്നത്.  ഈ സിനിമയെക്കുറിച്ചുള്ള മുൻ അപ്‌ഡേറ്റിൽ, നന്ദിയും ത്രിശൂലവും കഴുത്തിൽ ഉടുക്കയും, മാലയും ധരിച്ച ഒരാളുടെ മുഖമില്ലാത്ത ഫോട്ടോ അവർ പുറത്തിറക്കിയിരുന്നു. അത് നായകൻ മഹേഷ് ബാബുവിന്റെ ഫോട്ടോയായിരിക്കുമെന്ന് എല്ലാവർക്കും ഊഹിക്കാം.

അതിനാൽ ഈ ചിത്രത്തിൽ തീർച്ചയായും ഒരു ആത്മീയ ബന്ധം ഉണ്ടാകുമെന്നുള്ളത് സ്ഥിരീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ്  ഇപ്പോൾ 'വാരണാസി' എന്ന പേര് തിരഞ്ഞെടുത്തിരിക്കുന്നത് എന്നും.,  സിനിമയെ ആഗോള തലത്തിലേക്ക് കൊണ്ടുപോകാനുമാണ് എന്നും പറയപ്പെടുന്നുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ സത്യമാണോ അല്ലയോ എന്നറിയാൻ നമ്മൾ ഇനിയും കുറച്ചു കാലം കാത്തിരിക്കണം.


LATEST VIDEOS

Latest