പച്ചയായ മനുഷ്യന്റെ സുഖവും ദു:ഖവും ഒപ്പിയെടുത്ത് തൻ്റെ സാഹിത്യ രചനയിലൂടെ സംഭാവന നൽകിയ ഇതിഹാസ കവി വയലാർ രാമവർമ്മ മൺ മറഞ്ഞിട്ട് ഇന്ന് 49 വർഷം തികയുന്നു. .1928 മാർച്ച് 25 ന് ചേർത്തലയിൽ ആണ് വയലാർ രാമവർമ്മ ജനിച്ചത് . ചേർത്തല ഹൈസ്‌ക്കൂളിൽ വിദ്യാഭ്യാസതിനു ശേഷം സംസ്കൃത പഠനവും നടത്തി . പുന്നപ്ര വയലാർ സമരം നേരിട്ട് കണ്ടതു അദ്ദേഹതിൽ വലിയ സ്വാധീനം ചെലുത്തി. 1956 ൽ കൂടെപ്പിറപ്പ് എന്ന സിനിമയ്ക്കു വേണ്ടി ഗാന ങ്ങൾ എഴുതിക്കൊണ്ട് കടന്നുവന്ന വയലാർ 19 വർഷം കൊണ്ട് 1300 ഓളം സിനിമകൾക്ക് അർത്ഥവത്തും ഭാവനാ സമ്പുഷ്ടവുമായ ഗാനങ്ങൾ എഴുതി . പാദമുദ്ര , കൊന്തയും പൂണൂലും, അശ്വമേധം , താടക, എനിയ്ക്ക് മര ണമില്ല ,സർഗ്ഗസംഗീ തം ,സത്യത്തിന് എത്ര വയസ്സായി , എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കവിതകൾ .നെല്ല് , അതിഥി , എന്നീ ചിത്രങ്ങൾ ക്കു രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചു .150 ഓളം നാടകഗാനങ്ങളും നിരവധി ഭക്തി ഗാനങ്ങളും എഴുതി .1972 ൽ അച്ഛനും ബാ പ്പയും എന്ന ചിത്രത്തിലെ മനുഷ്യൻ മതങ്ങളെ സൃഷ്ടി ച്ചു എന്ന ഗാനത്തിന് കേ ന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് ലഭിച്ചു. നിരവധി വടക്കൻ പാട്ടുകൾ ആധാര മാക്കി മലയാളത്തിൽ ഇറങ്ങിയ നിരവധി സിനിമ കൾക്ക് ഗാനങ്ങൾ എഴുതി . പ്രണയവും വിരഹവും ദാരിദ്രവും കൈരളിയുടെ മനോഹാരിതയുമെല്ലാം വയലാർ ഗാനങ്ങളിൽ പ്രതിഭലിച്ചിരുന്നൂ . വയലാർ ഗാനങ്ങൾ തലമുറ തലമുറകൾ കൈമാറി നെഞ്ചേറ്റുന്നു . അടിച്ചമർത്തപ്പെട്ടവന് വേണ്ടി തൂലികയിലൂടെ തൻ്റെ പിന്തുണ അറിയിച്ച ഇതിഹാസ കവിയുടെ 49 ആം ചരമ വാർഷിക ദിനത്തിൽ പ്രണാമം അർപ്പിയ്ക്കുന്ന് .