NEWS

ശരിയാണ്, ദിലീപിനെ സപ്പോര്‍ട്ട് ചെയ്തിരുന്നത് കൊണ്ട് എനിക്ക് ഒരുപാട് വെറുപ്പ് കിട്ടിയിട്ടുണ്ട്... -മഹേഷ്

News

നാല്‍പ്പതുവര്‍ഷത്തിനുമുകളിലായി നൂറിലധികം സിനിമകളില്‍ അഭിനയിച്ച വ്യക്തിയാണ് മഹേഷ്. ഒരു നടന്‍ എന്നതിലുപരി സിനിമാമേഖലയിലെ പല പ്രശ്നങ്ങളിലും വിവാദങ്ങളിലും നിലപാട് എടുത്തിട്ടുള്ള ഒരു വ്യക്തികൂടിയാണ് മഹേഷ്.


കരിയറിന്‍റെ ഏത് പോയിന്‍റിലാണ് രാഷ്ട്രീയ വിഷയങ്ങളില്‍ സംസാരിച്ചുതുടങ്ങണം, നിലപാട് എടുത്തുതുടങ്ങണം എന്നൊക്കെ തോന്നിത്തുടങ്ങിയത്?

നിലപാട് എടുക്കുക എന്നുപറയുന്നത് പെട്ടെന്ന് ഒരു ദിവസം ഉണ്ടാകുന്നത് അല്ലല്ലോ. നമ്മള്‍ ജനിച്ച അന്ന് മുതലേ നമ്മളില്‍ അതുണ്ടല്ലോ. നമ്മളുടെ വളര്‍ച്ചയില്‍ പല അനുഭവങ്ങള്‍ ലഭിക്കുകയും പലതും കണ്ടുപഠിക്കുകയും ചെയ്യുകയല്ലേ. അങ്ങനെയാണ് നമ്മള്‍ ശരിതെറ്റുകള്‍ പഠിക്കുന്നത്. അങ്ങനെയാണ് നമ്മള്‍ക്ക് ഒരു കാര്യത്തില്‍ നിലപാട് എടുക്കാനാവുന്നത്. നമ്മുടെ അറിവുകള്‍ കൂടുന്നതിനനുസരിച്ച് നിലപാടില്‍ മാറ്റം വരാം. ദൈനംദിനം ജീവിതത്തില്‍ നിന്നുള്ള നമ്മുടെ മനസ്സിലാക്കലുകള്‍ തന്നെയാണ് നിലപാട്. എല്ലാര്‍ക്കും നിലപാട് ഉണ്ടാകും. പക്ഷേ അത് തുറന്നുപറയാന്‍ തോന്നില്ല. അതിന് പല കാരങ്ങളുണ്ട്. പ്രത്യേകിച്ചും സിനിമാമേഖലയില്‍. അവസരങ്ങള്‍ നഷ്ടമാവുന്നത് അതില്‍ ഒന്നാണ്. നമ്മള്‍ക്ക് ആകെ അറിയാവുന്ന ഒരു കാര്യം അഭിനയം ആണെങ്കില്‍ നമ്മള്‍ എങ്ങനെയെങ്കിലും ഇവിടെ നില്‍ക്കാന്‍ അല്ലേ ശ്രമിക്കൂ. എന്നാല്‍ എനിക്ക് പ്രതികരിക്കാതിരിക്കാന്‍ സാധിക്കില്ല. ഞാന്‍ പണ്ടുമുതലെ ഇങ്ങനെയാണ്. ഇന്ന് നമ്മള്‍ക്ക് ഒരു കാര്യത്തില്‍ എന്തെങ്കിലും അഭിപ്രായം പറയാന്‍ ആണെങ്കില്‍ അതിന് സോഷ്യല്‍മീഡിയയുടെ സൗകര്യം ഉണ്ട്.

നടിയെ ആക്രമിച്ച വിഷയത്തില്‍ കുറ്റം ആരോപിക്കപ്പെട്ട നായകന്‍ കൂടിയായ വ്യക്തിയുടെ ഒപ്പം നില്‍ക്കുകയാണ് താങ്കള്‍ ചെയ്തത്. എല്ലാവരും എതിര്‍ത്തപ്പോഴും അതില്‍ തന്നെ ഉറച്ചുനിന്നതിന് പിറകിലെ കാരണം എന്തായിരുന്നു?

നടിയുടെ വിഷയത്തില്‍ എനിക്ക് നല്ല വിഷമം തന്നെയാണുള്ളത്. ആക്രമിക്കപ്പെട്ടെങ്കില്‍ തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷ കിട്ടുക തന്നെ വേണം. എന്നാല്‍ കുറ്റം ആരോപിക്കപ്പെട്ടതിനുപിറകിലുള്ള ഗൂഢാലോചനകള്‍ ഞാന്‍ ഇപ്പോഴും ഞാന്‍ ആലോചിക്കുന്ന ഒരു വിഷയമാണ്. ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും ഇതില്‍ കുറ്റം ആരോപിക്കപ്പെട്ട നടന്‍ ദിലീപിനെ എനിക്ക് നന്നായി അറിയാം. ജനങ്ങള്‍ക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു നടന്‍ അല്ലേ അദ്ദേഹം. എനിക്കും അങ്ങനെതന്നെയാണ്. ഒരു സപ്പോര്‍ട്ടും ഇല്ലാതെ സ്വയം കേറി വന്ന ഒരു നടന്‍ കൂടിയാണ് അദ്ദേഹം. ബുദ്ധിയില്ലാത്ത ഒരു മനുഷ്യന്‍ ഒന്നും അല്ല. സിനിമാമേഖലയില്‍ എന്തും ചെയ്യാന്‍ ദിലീപ് തയ്യാറായിരുന്നു. 

കഠിനപ്രയത്നം ചെയ്യുന്ന തികഞ്ഞ ഒരു നടന്‍ ആണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ അന്നത്തെ സാമ്പത്തിക സ്ഥിതിയില്‍ എന്തിനാണ് അദ്ദേഹം ഇങ്ങനെ പ്രവര്‍ത്തിക്കേണ്ടത്? അതും ക്രൈം ലിസ്റ്റില്‍ ഉള്ള ഒരാളെത്തന്നെ വച്ച്. അവിശ്വസനീയമായ കാര്യങ്ങള്‍ അല്ലേ അത്. ശരിയാണ്, ദിലീപിനെ സപ്പോര്‍ട്ട് ചെയ്തിരുന്നത് കൊണ്ട് എനിക്ക് ഒരുപാട് വെറുപ്പ് കിട്ടിയിട്ടുണ്ട്. അതിന്‍റെ ഭാഗമായി എനിക്ക് ഒരു കേസ് വരെ കൊടുക്കേണ്ടി വന്നിരുന്നു. ഗൂഢാലോചന ഉറപ്പായിട്ടും ഉണ്ട്.


LATEST VIDEOS

Interviews