NEWS

ശരിക്കും അത് വേണ്ടിയിരുന്നില്ല; മോഹൻ ലാൽ ശ്രീനിവാസൻ വിഷയത്തിൽ പ്രതികരണവുമായി സിദ്ധിഖ്

News

ഒരുകാലത്ത് മലയാള സിനിമയിലെ സ്വപ്നകൂട്ടുകെട്ടായിരുന്നു മോഹൻലാലും ശ്രീനിവാസനും. ഇരുവരും ഒന്നിച്ച നിരവധി ചിത്രങ്ങളാണ് സൂപ്പർഹിറ്റായിട്ടുള്ളത്. എന്നാൽ ഇപ്പോൾ ഈ താരജോഡികൾക്കിടയിൽ ചിലതുറന്നു പറച്ചിലുകൾ വിള്ളൽ തീർത്തിട്ടുണ്ടെന്നാണ് ആരാധകർ വിലയിരുത്തുന്നത്. ഒരു അഭിമുഖത്തിൽ ശ്രീനിവാസൻ മോഹൻലാലിനെതിരെ വളരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ശ്രീനിവാസനും മോഹന്‍ലാലിനും ഇടയിലുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയാണ് നടന്‍ സിദ്ധിഖ്.

ശരിക്കും അത് വേണ്ടിയിരുന്നില്ല എന്നാണ് തോന്നിയത് എന്നായിരുന്നു സിദ്ധിഖിന്റെ പ്രതികരണം. എന്തിനാണ് ശ്രീനിയേട്ടന്‍ ഇങ്ങനെയൊക്കെ പറയാന്‍ പോകുന്നത്. നമ്മളെല്ലാം ഇഷ്ടപ്പെടുന്നയാളാണ് ശ്രീനിയേട്ടന്‍ അദ്ദേഹത്തിന്‍റെ വായയില്‍ നിന്നും ആര്‍ക്കും വേദനയുണ്ടാക്കുന്ന കാര്യം വരുന്നത് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. എന്തുകൊണ്ടോ അങ്ങനെ സംഭവിച്ച പോയതാകും. മോഹന്‍ലാലും അത് വിഷയമാക്കിയില്ല. അത് അങ്ങനെ തേഞ്ഞു മാഞ്ഞ് പോട്ടെ എന്നാണ് എല്ലാവരും കരുതുന്നത്.- സിദ്ധിഖ് പറഞ്ഞു. ഈ പറഞ്ഞതിനേക്കാൾ അവർ ഉണ്ടാക്കിയ സിനിമകൾ ചർച്ചചെയ്യണമെന്നാണ് താരം പറയുന്നത്.

കഴിഞ്ഞ ദിവസം പ്രിയദർശനും പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. ശ്രീനിവാൻ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് അറിയില്ല എന്നാണ് പ്രിയദർശൻ പറഞ്ഞത്. പുരസ്കാര ചടങ്ങിനിടെ മോഹൻലാൽ തന്നെ ചുംബിച്ചപ്പോൾ അദ്ദേഹത്തെ കംപ്ലീറ്റ് ആക്റ്ററെന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലായി എന്നാണ് ശ്രീനിവാസൻ പറയുന്നത്. കൂടാതെ മോഹൻലാൽ കേണൽ പദവി വാങ്ങിയെടുത്തതാണെന്നും പ്രേം നസീറിനെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചെന്നുമാണ് ശ്രീനിവാസൻ പറഞ്ഞത്. മോഹൻലാലുമായി നിരവധി പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഒരുകാലത്ത് മലയാള സിനിമയിലെ സ്വപ്നകൂട്ടുകെട്ടായിരുന്നു മോഹൻലാലും ശ്രീനിവാസനും. ഇരുവരും ഒന്നിച്ച നിരവധി ചിത്രങ്ങളാണ് സൂപ്പർഹിറ്റായിട്ടുള്ളത്. എന്നാൽ ഇപ്പോൾ ഈ താരജോഡികൾക്കിടയിൽ ചിലതുറന്നു പറച്ചിലുകൾ വിള്ളൽ തീർത്തിട്ടുണ്ടെന്നാണ് ആരാധകർ വിലയിരുത്തുന്നത്. ഒരു അഭിമുഖത്തിൽ ശ്രീനിവാസൻ മോഹൻലാലിനെതിരെ വളരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ശ്രീനിവാസനും മോഹന്‍ലാലിനും ഇടയിലുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കുകയാണ് നടന്‍ സിദ്ധിഖ്.

ശരിക്കും അത് വേണ്ടിയിരുന്നില്ല എന്നാണ് തോന്നിയത് എന്നായിരുന്നു സിദ്ധിഖിന്റെ പ്രതികരണം. എന്തിനാണ് ശ്രീനിയേട്ടന്‍ ഇങ്ങനെയൊക്കെ പറയാന്‍ പോകുന്നത്. നമ്മളെല്ലാം ഇഷ്ടപ്പെടുന്നയാളാണ് ശ്രീനിയേട്ടന്‍ അദ്ദേഹത്തിന്‍റെ വായയില്‍ നിന്നും ആര്‍ക്കും വേദനയുണ്ടാക്കുന്ന കാര്യം വരുന്നത് ഒട്ടും ഇഷ്ടമുള്ള കാര്യമല്ല. എന്തുകൊണ്ടോ അങ്ങനെ സംഭവിച്ച പോയതാകും. മോഹന്‍ലാലും അത് വിഷയമാക്കിയില്ല. അത് അങ്ങനെ തേഞ്ഞു മാഞ്ഞ് പോട്ടെ എന്നാണ് എല്ലാവരും കരുതുന്നത്.- സിദ്ധിഖ് പറഞ്ഞു. ഈ പറഞ്ഞതിനേക്കാൾ അവർ ഉണ്ടാക്കിയ സിനിമകൾ ചർച്ചചെയ്യണമെന്നാണ് താരം പറയുന്നത്.

കഴിഞ്ഞ ദിവസം പ്രിയദർശനും പ്രതികരണവുമായി രം​ഗത്തെത്തിയിരുന്നു. ശ്രീനിവാൻ എന്തുകൊണ്ടാണ് ഇങ്ങനെ പറയുന്നത് എന്ന് അറിയില്ല എന്നാണ് പ്രിയദർശൻ പറഞ്ഞത്. പുരസ്കാര ചടങ്ങിനിടെ മോഹൻലാൽ തന്നെ ചുംബിച്ചപ്പോൾ അദ്ദേഹത്തെ കംപ്ലീറ്റ് ആക്റ്ററെന്ന് വിളിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലായി എന്നാണ് ശ്രീനിവാസൻ പറയുന്നത്. കൂടാതെ മോഹൻലാൽ കേണൽ പദവി വാങ്ങിയെടുത്തതാണെന്നും പ്രേം നസീറിനെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചെന്നുമാണ് ശ്രീനിവാസൻ പറഞ്ഞത്. മോഹൻലാലുമായി നിരവധി പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

LATEST VIDEOS

Top News