NEWS

ഇത് പൊന്നിൽ തീർത്ത വിജയം : പൊന്നിയൻ സെൽവൻ റെക്കോർഡുകൾ തകർത്തു മുന്നേറുന്നു

News

പലരും തങ്ങളുടെ ട്വിറ്റർ റിവ്യൂവിൽ പിഎസ് 2 നെ 'ഇന്ത്യൻ സിനിമയുടെ സമ്പൂർണ്ണ അഭിമാനം' എന്ന് വിശേഷിപ്പിച്ചു

2022 സെപ്റ്റംബറിൽ പുറത്തിറങ്ങിയ പൊന്നിയൻ  സെൽവൻ 1 നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തു.വലിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ഒന്നാം ഭാഗം . ചിത്രത്തിന്റെ രണ്ടാം ഭാഗവും അതേ പാത പിന്തുടരുകയാണ് . ഒന്നിനെ വെല്ലുന്നതാണ് രണ്ടാംഭാഗം എന്നതാണ് റിപ്പോർട്ടുകൾ.സംവിധായകൻ മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ  ഏപ്രിൽ 28 ന് ലോകമെമ്പാടും റിലീസ് ചെയ്തു. ചിത്രം കണ്ട ആരാധകർ ചിത്രത്തെക്കുറിച്ചുള്ള അവരുടെ ആദ്യ അവലോകനങ്ങൾ സോഷ്യൽ മീഡിയയിലൂടെ  പങ്കുവച്ചിരുന്നു.  പലരും തങ്ങളുടെ ട്വിറ്റർ റിവ്യൂവിൽ പിഎസ് 2 നെ 'ഇന്ത്യൻ സിനിമയുടെ സമ്പൂർണ്ണ അഭിമാനം' എന്ന് വിശേഷിപ്പിച്ചു. അതേസമയം, എസ്എസ് രാജമൗലിയുടെ ബാഹുബലി 2നേക്കാൾ മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.


LATEST VIDEOS

Top News