NEWS

"അടുപ്പിച്ച് രണ്ട് മൂന്ന് ദിവസം മെന്റല്‍ ഹോസ്പിറ്റലില്‍ കണ്ടു, ജഗദീഷിന് എന്തോ പ്രശ്നമുണ്ട്, എന്ന് ചോദിച്ചു.."

News

മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ താരമാണ് ജഗദീഷ്. ഹാസ്യമായാലും സീരിയസ് കഥാപാത്രമായാലും അഭിനയ മികവ് തെളിയിച്ച നടനും കൂടിയാണ് ജഗദീഷ്. അടുത്തിടെയാണ് ജഗദീഷിന്റെ ജീവിത പങ്കാളിയായിരുന്ന രമയെ മക്കൾക്കും ജഗദീഷിനും നഷ്ടമായത്. കഴിഞ്ഞ ദിവസം ഒരു പ്രമുഖ ചാനലില്‍ അതിഥിയായി എത്തിയപ്പോള്‍ തന്റെ കുടുംബത്തെ കുറിച്ച് താരം കാര്യങ്ങളാണ് ശ്രദ്ധ ആകർഷിക്കുന്നത്. തന്റെ കൈ നോക്കി മകള്‍ നടത്തിയ പ്രവചനങ്ങളെക്കുറിച്ചുള്ള ജഗദീഷിന്റെ വാക്കുകളാണ് ശ്രദ്ധേയം.

എനിക്ക് രണ്ട് മക്കളാണ്. രണ്ടാളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. രണ്ടാളും ഡോക്ടേഴ്‌സാണ്. ഒരാള്‍ ചെന്നൈയിലും ഒരാള്‍ തിരുവനന്തപുരത്തുമായി ജോലി ചെയ്യുന്നു. ചെന്നൈയിലുള്ള ആളുടെ ഭര്‍ത്താവ് പോലീസ് കമ്മീഷണറാണ്. മറ്റെയാളുടെ ഭര്‍ത്താവ് ഡോക്ടറാണ്.

തന്റെ മൂത്ത മകൾക്ക് കുറച്ച് ജോത്സ്യമൊക്കെ വശമുണ്ടെന്നാണ് ജഗദീഷ് പറയുന്നത്. അച്ഛാ, ഇനി അച്ഛന്റെ സമയമാണ് വരുന്നതെന്ന് റോഷാക്കിന് മുന്‍പ് മോള്‍ പറഞ്ഞിരുന്നുവെന്നും താരം പറയുന്നു. ആ സമയത്ത് തന്നെയാണ് വലിയ നഷ്ടം എന്നതില്‍ സങ്കടമുണ്ടെന്നും താരം പറയുന്നു.

എന്തിനാണ് മോളെ സൈക്ക്യാട്രിക്ക് വിട്ടതെന്ന് ചോദിച്ചവരോട് എനിക്കെന്തെങ്കിലും ആവശ്യം വന്നാല്‍ ആള് വേണ്ടേ എന്നായിരുന്നു താന്‍ നൽകുന്ന മറുപടി എന്നാണ് ജഗദീഷ് തമാശ രൂപേണേ പറയുന്നത്.

മോള് മെന്റല്‍ ഹോസ്പിറ്റലില്‍ ഡ്യൂട്ടിക്ക് പോവുമ്പോള്‍ ഇടയ്ക്ക് ഞാനാണ് കൊണ്ടുവിടാറുള്ളത്. അടുപ്പിച്ച് രണ്ട് മൂന്ന് ദിവസം എന്നെ അവിടെ കണ്ടപ്പോഴാണ് ജഗദീഷിന് എന്തോ പ്രശ്‌നമുണ്ട്, ഇന്നലെയും ഇന്നും മെന്റല്‍ ഹോസ്പിറ്റലില്‍ കണ്ടു എന്ന് ഒരാള്‍ എന്റെ സുഹൃത്തിനോട് പറഞ്ഞു വെന്നും ജഗദീഷ് പറയുന്നു.

പിന്നാലെ എന്തേലും കുഴപ്പമുണ്ടോയെന്ന് ചോദിച്ച് ആ സുഹൃത്ത് വിളിച്ചിരുന്നുവെന്നും മോള്‍ അവിടെ വര്‍ക്ക് ചെയ്യുകയാണെന്നും കൊണ്ടുവിടാന്‍ പോയെന്ന് പറഞ്ഞതോടെയാണ് ആ സംശയം മാറിയതെന്നാണ് താരം പറയുന്നത്.


LATEST VIDEOS

Top News