ദക്ഷിണേന്ത്യയാകെ തരംഗം തീര്‍ത്ത രജനി ചിത്രം ജയിലറിന് രണ്ടാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ ആണ് ഈ വിവരം ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. സംവിധായകന്‍ നെല്‍സന്‍ ദിലീപ് കുമാര്‍ രണ്ടാം ഭാഗത്തിന്‍റെ തിരക്കഥാ ജോലികളില്‍ മുഴുകിയിരിക്കുകയാണിപ്പോള്‍. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും ചിത്രത്തിന്‍റെ ഭാഗമാകുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. നെല്‍സന്‍ തന്നെ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ കോലമാവ് കോകിലയിലെ കഥാപാത്രമായിട്ടായിരിക്കും നയന്‍താര ചിത്രതിലെത്തുക. നയന്‍താരയും രജനികാന്തും ഒന്നിക്കുന്ന ആറാമത് ചിത്രമായിരിക്കുമിത്. ചന്ദ്രമുഖി, കുസേലന്‍, ശിവാജി,ദര്‍ബാര്‍,അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങളിലാണ് ഇരുവരും ഇതിന് മുന്‍പ് ഒന്നിച്ചിട്ടുള്ളത്. ലോകേഷ് കനകരാജ് തുടങ്ങിവച്ച സിനിമാറ്റിക് യൂണിവേഴ്സ് പിന്തുടരാന്‍ നെല്‍സനും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2023 ഓഗസ്റ്റില്‍ റിലീസ് ചെയ്ത ജയിലര്‍ 610കോടി രൂപയോളം ഗ്രോസ്സ് കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തിലെ മോഹന്‍ലാലിന്‍റെ സാനിദ്ധ്യം കേരളത്തിലും മികച്ച കളക്ഷന്‍ നേടാന്‍ കാരണമായി.