NEWS

കാന്താര ചാപ്റ്റർ-1'ൽ മോഹൻലാലിന് പകരം ജയറാം...

News

കുറഞ്ഞ ബഡ്ജറ്റിൽ കന്നഡയിൽ ഒരുങ്ങി  400 കോടിയിലധികം കളക്ഷൻ നേടിയ ചിത്രമാണ് 'കാന്താര'  ഋഷഭ് ഷെട്ടി സംവിധാനം ചെയ്തു നായകനായും അഭിനയിച്ച ഈ ചിത്രം  ഇന്ത്യയൊട്ടാകെ ജന ശ്രദ്ധ നേടി. കന്നഡ സിനിമയില പ്രശസ്ത നിർമ്മാണ കമ്പനിയായ ഹോംബാലെ നിർമ്മിച്ച ഈ ചിത്രത്തിന്റെ രണ്ടാംഭാഗം ഇപ്പോൾ 'കാന്താര ചാപ്റ്റർ-1' എന്ന പേരിൽ ഒരുങ്ങിവരികയാണ്. ബാംഗ്ലൂർ അടുത്തുള്ള ചില കാടുകളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നു വരുന്നത്. ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രം  അവതരിപ്പിക്കാൻ മലയാള നടനായ മോഹൻലാലുമായി ചിത്രത്തിന്റെ അണിറയപ്രവർത്തകർ  ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ചില കാരണങ്ങളാൽ മോഹൻലാൽ ഈ സിനിമയിൽ അഭിനയിക്കാൻ വിസമ്മതിച്ചു എന്നുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ മോഹൻലാലിന് പകരം മറ്റൊരു  മലയാള നടനായ ജയറാമാണ് ആ കഥാപാത്രം അവതരിപ്പിക്കുന്നത് എന്നുള്ള റിപ്പോർട്ടുകളാണ്  പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈയിടെ ചിത്രത്തിന്റെ ഷൂട്ടിങ്ങിൽ ജയറാം പങ്കെടുത്തു എന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്. ഏകദേശം 125 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം അടുത്ത വർഷം ഒക്ടോബർ മാസം റിലീസാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. 


LATEST VIDEOS

Top News